വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്

എഡിജിപി പി വിജയന് കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ. അഗ്നിശമന സേന വിഭാഗത്തിൽ മധുസൂദനൻ നായർ ജി , രാജേന്ദ്രൻ പിള്ള കെ എന്നിവർക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് കേരളത്തിലെ അഗ്നിശമന വിഭാഗത്തിൽ നിന്ന് 5 പേർക്കും പൊലീസ് സേനയിലെ 10 പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.
ഡിസ്പി ഗംഗാധരൻ എം, ഡിസ്പി ഷാബു ആർ, എസ്പി കൃഷ്ണകുമാർ ബി, ഡിസ്പി വിനോദ് എം പി, ഡിസ്പി റെജി മാത്യു കുന്നിപ്പറമ്പൻ, എസ് ഐ, ഗോപകുമാർ എം എസ്, അസിസ്റ്റൻറ് കമാൻഡന്റ് ശ്രീകുമാരൻ ജി, എസ്ഐ സുരേഷ് കുമാർ രാജപ്പൻ, ഹെഡ്കോൺസ്റ്റബിൾ ബിന്ദു എം, ഡിഎസ്പി വർഗീസ് കെ ജെ എന്നിവർക്കാണ് പൊലീസ് സേനയിലെ സ്തുത്യർഹ സേവനത്തിന് മെഡൽ ലഭിച്ചത്.