ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു
Posted On February 5, 2025
0
159 Views
കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. യുവാവും തീപൊള്ളലേറ്റ് മരണത്തിന് കീഴടങ്ങി. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന് കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്.
ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു മനോജ്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം നടന്നത്.













