നിയന്ത്രണംവിട്ട സ്വകാര്യബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ 50 പേർക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരം. തലയോലപറമ്ബ് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരത്തിനു സമീപം ഇന്നലെ വൈകുന്നേരം 7.15 നായിരുന്നു അപകടം. എറണാകുളം-പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ സർവീസ് നടത്തുന്ന ആവേമരിയ എന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതപോസ്റ്റിലിടിച്ച് കറങ്ങിത്തിരിഞ്ഞ ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു. എറണാകുളത്തുനിന്ന് വൈക്കത്തേക്കു വരികയായിരുന്ന ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. […]