ചിത്രകാരന് മോപ്പസാങ് വാലത്ത് അന്തരിച്ചു

പ്രശസ്ത ചിത്രകാരന് മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന് 69 വയസ്സായിരുന്നു.
ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. 1956 മെയ് 26നാണ് ജനനം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ ജീവനക്കാരനായിരുന്നു. എഴുത്തുകാരനായ സോക്രട്ടീസ് കെ വാലത്ത്, ഐന്സ്റ്റീന് എന്നിവര്‍ സഹോദരങ്ങളാണ്.
കോവിഡ് ലോക്ക് ഡൗണിന്റെ കാലത്ത് ഫെയ്സ്ബുക്കില്‍ ലൈവായി വരച്ച ‘സെവന് പിഎം ലൈവ്’ എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രരചന പഠിക്കുന്നവര്‍ക്ക് മികച്ച ഒരു ക്ലാസ് കൂടിയായിരുന്നു ഈ പരിപാടി.