സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധന അവതാളത്തില്‍; ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ ഇല്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പ്
ആവശ്യത്തിന് ഓഫീസര്‍മാര്‍ ഇല്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പ്. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികയില്‍ ആളില്ല. രണ്ടു വര്‍ഷമായി ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ സ്ഥിര നിയമനം നടത്തിയിട്ട്. 2020 ജൂണ്‍ ഒന്നുമുതല്‍ ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ സ്ഥിര നിയമനം ഇല്ല. ജോയിന്റ് കമ്മിഷണര്‍ക്കാണ് പരിശോധനയുടെ ചുമതല ഉള്ളത്. ഒരു വാഹനം മാത്രമാണ് 3 നിയോജക മണ്ഡലങ്ങളിലേക്കും പരിശോധനയ്ക്കായി ഉള്ളത്.
മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധന, സാംപിളുകളുടെ ശേഖരണം, കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനുളള കോടതി നടപടികള്‍ ഇതിന്റെയെല്ലാം ചുമതലയുളള ഉദ്യോഗസ്ഥന്റെ നിയമനമാണ് രണ്ടുവര്‍ഷമായി നടത്താത്തത്. ജില്ലയുടെ ചുമതല അസി. കമ്മിഷണര്‍മാര്‍ക്കാണ്. എറണാകുളം, മലപ്പുറം ജില്ലകളില്‍ ഈ തസ്കികയിലും സ്ഥിരം ആളില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ചത്. ചെറുവത്തൂരിലെ നാരായണന്-പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദയാണ് (17) മരിച്ചത്. ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റ് നിരവധി ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കാര്യക്ഷമമായ നടപടികള്‍ ഇല്ലാത്തതിനാലാണ് ഇതുപോലുള്ള ഭക്ഷ്യവിഷബാധകള്‍ ആവര്‍ത്തിക്കുന്നതെന്നാണ് പൊതു വികാരം. ഓരോതവണയും ഭക്ഷ്യബാധയണ്ടാകുമ്പോള്, സുരക്ഷപരിശോധനകള്‍ കര്‍ശനമാക്കുമെന്ന് അധിക്യതര്‍ പറയുമെങ്കിലും കൃത്യമായ നടപടികള്‍ ഉണ്ടാവാറില്ല.
ചെറുവത്തൂരിലെ സംഭവത്തിന്റെ പശ്ചാതലത്തില്‍ ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാപനങ്ങളിലെ വ്യത്തി, ഉപയോഗിക്കുന്ന മാംസം, ഉപകരണങ്ങള്‍, മയണൈസ് തുടങ്ങിയവയാണ് പരിശോധിക്കുക. കൂടാതെ കടകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നും ഉറപ്പ് വരുത്തും.
Content Highlight: Shawarma food poisoning: State food safety dept. run low in officers