അനധികൃത കുടിയേറ്റത്തിനെതിരെ നടപടി ശക്തമാക്കി ട്രംപ്; യു എസ്-മെക്സിക്കോ അതിർത്തി അടച്ചു

അനധികൃത കുടിയേറ്റത്തിനെതിരെ നടപടി ശക്തമാക്കുകയാണ് അമേരിക്ക. നടപടിയുടെ ഭാഗമായി യു എസ്-മെക്സിക്കോ അതിർത്തി അടച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് മെക്സിക്കോയുമായി അമേരിക്ക കരാറിൽ ഒപ്പുവെയ്ക്കുകയും എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് നടപടി.
മെക്സിക്കോ പ്രസിഡൻ്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോയുമായി സംഭാഷണം നടത്തിയിരുന്നതായി മുൻപ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. തെക്കൻ അതിർത്തി ഫലപ്രദമായി അടച്ചുകൊണ്ട് മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം തടയാൻ അവർ സമ്മതിച്ചുവെന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്. അമേരിക്കയിലേക്കുള്ള വൻതോതിലുള്ള മയക്കുമരുന്നുകളുടെ കടത്ത് എങ്ങനെ തടയാം എന്നതടക്കം ചർച്ച ചെയ്തിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു,