തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കും; പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കും: സാബു എം ജേക്കബ്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും എന്ന് പറഞ്ഞ സാബു എം ജേക്കബ്, നടപ്പിലാക്കി കാണിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക എന്നും പറഞ്ഞു.
ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കപ്പ് ആയിരിക്കും മുന്നണിയുടെ ചെയര്മാന്. അരവിന്ദ് കെജ്രിവാള് കിഴക്കമ്പലത്തെത്തി പുതിയ മുന്നണി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാബു എം ജേക്കപ്പ് പറഞ്ഞു. മെയ് 15ന് ആയിരിക്കും എത്തുക. അന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും സാബു എം ജേക്കബ് കൂട്ടിചേര്‍ത്തു.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.
മെയ് 11 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 16 വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Content Highlight: Aam Aadmi Party to form alliance with Twenty Twenty. Aims to contest in Thrikkakara Election: Sabu M Jacob.