‘ട്രംപിനുള്ള പണി തന്നെ മുഖ്യം ബിഗിലെ’യെന്ന് പുതിയ കനേഡിയൻ പ്രധാനമന്ത്രി

ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം ഇനി കാനഡയെ നയിക്കുക മാർക്ക് കാർണി. ലിബറല്‍ പാർട്ടി ലീഡർഷിപ്പ് വോട്ടില്‍ 85.9 ശതമാനം വോട്ടും നേടിയാണ് 59കാരനായ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രി പദവിയ്ക്ക് അർഹത നേടിയത്.
ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുൻ ഗവർണറായിരുന്നു കാർണി. മികവാർന്ന ഒരു രാഷ്ട്രീയ പശ്ചാത്തലം പറയാനില്ലാത്തയാളാണ്. ട്രൂഡോയുടെ കീഴില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ക്രിസ്റ്റ്യ ഫ്രീലാൻഡിനെയാണ് മാർക്ക് കാർണി പരാജയപ്പെടുത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപില്‍ നിന്നും കാനഡയ്ക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ഭീഷണികള്‍ക്കെതിരെ കൃത്യമായ നിലപാട് തന്റെ വിജയശേഷമുള്ള പ്രസംഗത്തില്‍ മാർക്ക് പ്രഖ്യാപിച്ചു. ‘അമേരിക്കക്കാർ നമ്മുടെ വിഭവങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ വെള്ളം, നമ്മുടെ ഭൂമി, നമ്മുടെ രാജ്യം ഇതെല്ലാം അവരാഗ്രഹിക്കുന്നു. കനേഡിയൻ കുടുംബങ്ങളെയും ബിസിനസുകളെയും തൊഴിലാളികളെയും ആക്രമിക്കാൻ ട്രംപ് ശ്രമിക്കുന്നു. അതില്‍ അയാള്‍ക്ക് വിജയിപ്പിക്കാൻ സാദ്ധ്യമല്ല.’ മാർക്ക് കാർണി പറഞ്ഞു.
ട്രംപിനെതിരെ കാനഡയെ പ്രതിരോധിക്കാൻ താനാണ് മികച്ചയാള്‍ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പദവിയിലേക്ക് വേണ്ട ക്യാമ്ബയിൻ മാർക്ക് കാർണി തുടങ്ങിയതുതന്നെ. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേർക്കുന്നതിനെ കുറിച്ച് മുൻപ് പ്രസിഡന്റ് പദവിയിലേറിയ സമയത്തെല്ലാം ട്രംപ് പ്രസംഗിച്ചിരുന്നു. നികുതി വർദ്ധനവിനെക്കുറിച്ചടക്കം പറഞ്ഞ ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
2008-2009 സമയത്ത് ആഗോളമാന്ദ്യം ശക്തമായപ്പോള്‍ ബാങ്ക് ഓഫ് കാനഡയെ നയിച്ചത് മാർക്ക് കാർണിയായിരുന്നു. 2016ലെ ബ്രെക്സിറ്റ് വോട്ടിംഗിനെ തുടർന്ന് രാജ്യത്ത് പ്രക്ഷുബ്ദമായ അവസ്ഥ നിലനിന്നപ്പോഴും ബാങ്ക് ഓഫ് ഇംഗ്ളണ്ടിനെ നയിച്ചതും മാർക്ക് കാർണിയാണ്.
പാർട്ടിക്ക് അകത്തും പുറത്തും നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്നതായി ജസ്റ്റിന് ട്രൂഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നത് വരെ താന്‍ സ്ഥാനത്ത് തുടരുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് പാർട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുകെ, കാനഡ സെൻട്രല്‍ ബാങ്ക് മുൻ മേധാവിയായി പ്രവർത്തിച്ച മാർക്ക് കാർണിയ വിജയിച്ചതായി ലിബറല്‍ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്റ പ്രഖ്യാപിച്ചു. ട്രൂഡോയ്ക്ക് ശേഷം ലിബറല്‍ പാർട്ടിയുടെ നേതാവാകാൻ സാധ്യതയുള്ളവരില്‍ മുൻപന്തിയിലായിരുന്നു കാർണി. 2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായിട്ടാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുള്ളത്. 2011 മുതല്‍ 2018 വരെ ഫിനാൻഷ്യല്‍ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.
2008 ലെ സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്ത് കാനഡയെ പിടിച്ച് നില്ക്കാന് സഹായിച്ചതിലൂടെയാണ് കാർണിയ പ്രശസ്തി നേടുന്നത്. താരിഫ് യുദ്ധവുമായി രംഗത്തിറങ്ങിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാൻ ഏറ്റവും വിശ്വസനീയനായ രാഷ്ട്രീയക്കാരനായി ജനം കാർണിയ അംഗീകരിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നു. ട്രംപിനെ ഹാരി പോട്ടർ ചിത്രത്തിലെ എതിരാളിയായ വോള്ഡ്മോർട്ടിനോട് ഉപമിച്ച വ്യക്തി കൂടിയാണ് കാർണി.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 131674 വോട്ടുകള്‍ നേടിയാണ് മാർക്ക് കാർണി നേതൃത്വ മത്സരത്തില്‍ വിജയിച്ചത്. അതായത് ഏകദേശം 85.9 ശതമാനം ബാലറ്റുകള്‍. അദ്ദേഹത്തിന്റെ എതിരാളികളായ ക്രിസ്റ്റിയ ഫ്രീലാൻഡ് 11134 വോട്ടുകള്‍ നേടിയപ്പോള്‍ കരീന ഗൗള്‍ഡ് 4785 വോട്ടുകളും ഫ്രാങ്ക് ബെയ്ലിസ് 4038 വോട്ടുകളും നേടി. ലിബറല്‍ പാർട്ടി കണ്‍വെൻഷനില്‍ പ്രസംഗിക്കുന്നതിനുമുമ്ബ്, കാർണിയെ അദ്ദേഹത്തിന്റെ മകള്‍ ക്ലിയോ കാർണിയ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു.
ഈ വർഷം ആദ്യമായിരുന്നു ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. പാര്‍ട്ടിയുടെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും രാജി എന്നും പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് എന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. 2015 ല്‍ താന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്തേക്കാള്‍ മികച്ച രാജ്യമാണ് കാനഡ. തന്റെ സര്‍ക്കാര്‍ ദാരിദ്ര്യം കുറയ്ക്കുകയും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തു എന്നും അദ്ദേഹം അന്ന് അവകാശപ്പെട്ടിരുന്നു.