ഉറപ്പാണ് 100: തൃക്കാക്കര ഉറപ്പെന്ന് ഇപി ജയരാജന്
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ജനാതിപത്യമായ തരത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമെ പൂര്‍ത്തികരിക്കു എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. സിപിഐ എം മത്സരിച്ച മണ്ഡലമായതിനാല്‍ പാര്‍ട്ടിയുടെ തന്നെ സ്ഥാനര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് മുന്നണിയിലെ പൊതുവികാരമെന്നും ഇപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഇപിയുടെ പ്രതികരണം.
ജനങ്ങള്‍ ഏതേലും പാര്‍ട്ടിയുടെ വലയത്തില്‍ കിടക്കുന്ന തടവുകാരാണെന്ന് ധരിക്കരുത്. അവര്‍ രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും ചിന്തിക്കാന്‍ കഴിയുന്നവരാണ്. തൃക്കാക്കര മണ്ഡലം കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയെല്ലെ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇപി. സഹതാപം വോട്ടാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ രാഷ്ട്രീയമായി ചിന്തിച്ച് വോട്ട് ചെയ്യും.
കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിന്നുള്ളിലും നിരവധിപേര്‍ അസംതൃപ്ത്തരാണ്. കെവി തോമസ് കാര്യങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍. അതിനെ ഞങ്ങള്‍ക്ക് നിഷേധിക്കേണ്ട കാര്യമില്ല. ഇത് ഒരാളുടെ അഭിപ്രായമല്ലെന്നും നിരവധി ആളുകള്‍ക്ക് സമാന അഭിപ്രായം ഉണ്ടെന്നും ഇപി ജയരാജന് പറഞ്ഞു.
കോണ്‍ഗ്രസ് വിടാത്തവര്‍ക്കും വികസന കാര്യങ്ങളില്‍ ഇടതു പക്ഷത്തോടൊപ്പം സഹകരിക്കാം. പിടി തോമസിന് പാര്‍ട്ടിയില്‍ അഭയം നല്‍കുമൊ എന്ന ചോദ്യത്തിന് അദ്ദേഹം രാഷ്ട്രീയ പരിജയം ഉള്ള വ്യക്തിയാണന്നും ശരി നോക്കി തീരുമാനമെടുക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും ഇപി പറഞ്ഞു.
തൃക്കാക്കരയില്‍ ഇടതുപക്ഷം ഉറപ്പാണെന്നും നിയമസഭയില്‍ 100-ാം സീറ്റും ഉറപ്പെന്നും ഇപി ജയരാജന് പറഞ്ഞു.
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി കെ എസ് അരുണ്‍കുമാറിനെ നിശ്ചയിച്ചിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റാണ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍ കുമാര്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയാണ്. ശിശുക്ഷേമ സമിതിയുടെ ജില്ല വൈസ് ചെയര്മാന് കൂടിയാണ് അരുണ്‍കുമാര്‍.
Content Highlight: EP Jayarajan confident about LDF’s win at Thrikkakara