ഹൈറിച്ച് പ്രതാപൻറെ കാറും വീടും എല്ലാം നഷ്ടമാകും; അവസാനം ബാക്കിയാവുന്നത് കരഞ്ഞ് കൊണ്ട് ജയ് വിളിക്കുന്ന മണ്ടന്മാർ മാത്രം

കേരളം കണ്ട ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പ് നടത്തിയ ഹൈറിച്ച് കമ്പനിയുടെ ഉടമ പ്രതാപന്റെ, വെറും പ്രതാപനല്ല, മാസങ്ങളായി കാക്കനാട് ജയിലിൽ ജാമ്യം പോലും കിട്ടാതെ കിടക്കുന്ന പ്രതാപൻ എന്ന് തന്നെ പറയണം. ആ പ്രതാപൻ സാറിന്റെ ബെൻസ് കാറും ലാൻഡ് ക്രൂയിസറും ക്രൈം ബ്രാഞ്ച് ഒന്ന് എടുക്കുന്നുണ്ട്.
ലേലത്തിന് മുമ്പ് അതിന്റെ വിലയൊക്കെ ഒന്ന് കൃത്യമായി അറിയണം. അതുകഴിഞ്ഞാൽ പ്രതാപൻ സാറിന്റെ ഭാര്യയും ഈ തട്ടിപ്പ് കമ്പനിയുടെ സി ഇ ഓ യും, മദർ തെരേസ അവാർഡ് ജേതാവും, പഴയ മിസ്സിസ് കേരളയുമായ ശ്രീനാ എന്ന പാവം വീട്ടമ്മ യുടെ കുറച്ചു സാധനങ്ങൾ കൂടെ അങ്ങെടുക്കുന്നുണ്ട്.
ഇവരുടെ വസ്തുക്കൾ ലേലം ചെയ്യുമ്പോൾ, ഹൈറിച്ചിനോട് സ്നേഹമുള്ള, ഹൈറിച്ച് തിരിച്ച് വന്നു പൂളിനകം തരുമെന്ന് ഇപ്പോളും വിശ്വസിക്കുന്ന ആളുകൾ, ആ ലേലത്തിൽ പങ്കെടുത്ത് ഇതൊക്കെ വാങ്ങിച്ച് വെക്കാൻ ശ്രമിക്കുക. പൊടിപോലും കണ്ടുപിടിക്കാൻ ഇല്ലാത്ത ഹൈറിച്ചിന്റെ അവസാന സ്ഥാവര ജംഗമ വസ്തുക്കളാണ് അതെല്ലാം.
പിന്നെ ലീഡർമാർ ഒന്നുകൊണ്ടും പേടിക്കേണ്ട. ഇല്ലാത്ത കാര്യത്തിന് കുറ്റങ്ങൾ ആരോപിച്ചും ചൊറിഞ്ഞും വീണ്ടും റിട്ടയേർഡ് പോലീസ് ഓഫീസർ വത്സൻ സാറിനെ ഈ മണ്ടന്മാർ തന്നെ കളത്തിൽ ഇറക്കിയിട്ടുണ്ട്. നോട്ടിക്കണക്കിന് ലീഡർമാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഇപ്പോൾ കേസ് കൊടുത്തിട്ടുണ്ട് .
ഇപ്പോൾ പ്രധാനമായും ഈ ഹൈറിച്ച് മണ്ടന്മാർ പൊക്കിക്കൊണ്ട് നടക്കുന്നത് ഏതോ ഒരു ന്യൂട്ടനെയാണ്. ഞങ്ങൾ പതിനാറ് ലച്ചം ആളുകൾ ന്യൂട്ടണിൽ വിശ്വസിക്കുന്നു. ഞങ്ങൾ കൂടെയുണ്ട്, അവസാനം വരെ പോരാടും വിജയിക്കും എന്നൊക്കെ പറയുന്നുണ്ട് .
ഈ കേസൊക്കെ തുടങ്ങുമ്പോൾ ഒരു കോടി 70 ലക്ഷം ആളുകൾ എന്നാണ് ശ്രീനാ മഠം അടക്കം ഉള്ളവർ തള്ളി മറിച്ചിരുന്നത്. ഇലക്ഷനിൽ ജയിക്കാനും, കോടികൾ പിരിച്ചെടുക്കാനും ഞങ്ങൾക്ക് കഴിയും എന്നൊക്കെ വീമ്പിളക്കിയിരുന്നു. അതിപ്പോൾ വെറും പതിനാറ് ലക്ഷം ആയതിൽ വളരെ സന്തോഷം.
ഹൈറിച്ചിനെതിരെ നില കൊള്ളൂന്നവരെ ചീത്ത വിളിക്കാൻ ഈ പൊട്ടന്മാർക്ക് ഇപ്പോളും വല്ലാത്ത അആവേശമാണ്. യൂട്യൂബിലൂടെ മണ്ടത്തരം വിളിച്ച് പറയാൻ പുതിയ സിപിഎം നേതാവിനെയും ഇറക്കിയിട്ടുണ്ട്. നല്ല കോമഡി ഷോയാണ് അങ്ങേര് നടത്തുന്നത്.
നമ്മുടെ നാട്ടിൽ ഒരു സിസ്റ്റമുണ്ട്. ഇവിടെ രാപകൽ പണിയെടുത്താണ്, കൂലിപ്പണിക്കാർ, ഓട്ടോ ഓടിക്കുന്നവർ, ബസ് തൊഴിലാളികൾ , നിർമ്മാണ തൊഴിലാളികൾ, മറ്റുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒക്കെ ജീവിക്കുന്നത്. അവരുടെ വരുമാനത്തിൽ നിന്നും ചെലവുകൾ മാറ്റി വെച്ചാൽ കിട്ടുന്ന തുക സ്വരുക്കൂട്ടിയാണ് അവർ ഒരു ബൈക്കോ സെക്കൻഡ് ഹാൻഡ് കാറോ ഒക്കെ വാങ്ങുന്നത്.
അപ്പോളാണ് തൃശൂരും കണ്ണൂരുമുള്ള കുറെ കള്ളന്മാർ ആളുകളെ ചേർത്ത് പിരമിഡ് സ്കീഎം നടത്തി കാശ് അയച്ച് മാറ്റി ആഡംബരം കാണിക്കുന്നത്. പണിയെടുത്ത് തിന്നുന്ന ആളുകളോടുള്ള വെല്ലുവിളിയാണത്. മണിചെയിൻ നടത്തി കാശ് ഉണ്ടാക്കിയിട്ട് ഈ സമൂഹത്തെ തന്നെ ഈ മണ്ടന്മാർ വെല്ലുവിളിക്കുകയും ചെയ്തു . അതിന്റെ ഫലമാണിപ്പോൾ കാണുന്നത്. അടങ്ങിയൊതുങ്ങി നിന്നിരുന്നു എങ്കിൽ സാധാരണ ഒരു തട്ടിപ്പ് പോലെ ഇതും ഒതുങ്ങി പോയേനെ. ഇനിയിപ്പോൾ ന്യൂട്ടാനോ, ഐൻസ്റ്റീനോ, ഏറ്റവും കൂടുതൽ സാധനങ്ങൾ കണ്ടുപിടിച്ച എഡിസനോ വന്നാൽ പോലും നിങ്ങൾക്ക് രക്ഷയില്ല. ചുമ്മത്തിരുന്ന മറ്റുള്ളവരെ ചീത്ത വിളിക്കുക, ഹൈറിച്ചിന് ജയ് വിളിക്കുക. രാത്രിയാകുമ്പോൾ പൊട്ടിക്കരയുക. ഇത് മാത്രമേ ഹൈറിച്ചിലെ മണ്ടന്മാർക്ക് ഇനി ചെയ്യാനുള്ളൂ.