അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാന ആക്രമണം. മയിലാടുംപാറയിലെ തോട്ടം തൊഴിലാളിയുടെ ലേയത്തിനു നേരെ ആയിരുന്നു കാട്ടാന ആക്രമണമുണ്ടായത്. തോട്ടം തൊഴിലാളി മണികണ്ഠൻ്റെ വീട്ടിലാണ് നാശനഷ്ടം ഉണ്ടാക്കിയത്. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. പ്രദേശത്ത് മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ സംഭവം പുറംലോകം അറിഞ്ഞത് വളരെ താമസിച്ചായിരുന്നു. ആക്രമണത്തിൽ വീടിനും ഉള്ളിലെ സാധനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മൊബൈൽ നെറ്റ്വർക്ക് റേഞ്ച് […]







