ഹൂതികളെ ആക്രമിക്കരുതെന്ന് റഷ്യ: നീക്കത്തിന് പിന്നിൽ ഇറാൻ

യെമനിലെ ഹൂഥികൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ ശക്തമായി പ്രതികരിച്ച് റഷ്യ രംഗത്ത് എത്തി. യെമനില്‍ ഇനിയും ‘ബലം പ്രയോഗിക്കരുതെന്നും’, പകരം സംഭാഷണം ആരംഭിക്കണമെന്നും റഷ്യ അമേരിക്കയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകൾ. യെമനില്‍ എല്ലാ കക്ഷികളും ബലപ്രയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അമേരിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോയോട് ഫോണില്‍ പറഞ്ഞതായി ക്രെംലിന് അറിയിച്ചു.
അമേരിക്കൻ പ്രസിഡണ്ടായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ സന്ധി സംഭാഷണം പുനരാരംഭിക്കുകയും അത് ഫലപ്രദ മാകുകയും ചെയ്തിരുന്നു.
‘അമേരിക്കന്‍ പ്രതിനിധികള്‍ മുന്നോട്ടുവച്ച വാദങ്ങള്‍ക്ക് മറുപടിയായി, ബലപ്രയോഗം ഉടനടി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതല്‍ രക്തച്ചൊരിച്ചില്‍ തടയുന്ന ഒരു പരിഹാരം കണ്ടെത്തുന്നതിന് എല്ലാ കക്ഷികളും രാഷ്ട്രീയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെ പ്രാധാന്യവും സെര്‍ജി ലാവ്റോവ് പറഞ്ഞതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. കഴിഞ്ഞ വര്‍ഷം യെമനില്‍ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണങ്ങളെ റഷ്യ അപലപിക്കുകയും റഷ്യയുടെ സഖ്യകക്ഷിയായ ഇറാന്റെ പിന്തുണയുള്ള ഹൂതികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
റഷ്യ യെമനിലെ ഹൂതികളുടെ കാര്യത്തിൽ ഇടപെടുന്നു എങ്കിൽ, തീർച്ചയായും അതിനു പിന്നിലുള്ളത് ഇറാൻ തന്നെയാണ്. ഹൂതികളുടെ പ്രധാന ശക്തി എന്നത് ഇറാൻ തന്നെയാണ്. ചെറിയ ഒരു സായുധ സംഘം ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ കപ്പലുകൾ ആക്രമിക്കുകയും, അവർക്കെതിരെ പരസ്യമായി യുദ്ധ പ്രഖ്യാപനം നടത്തുകയും ചെയ്യുന്നത് ഈ സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രമാണ്. അമേരിക്കയുടെ യുദ്ധക്കപ്പലുകൾ വരെ ഹൂതികൾ ആക്രമിച്ചിട്ടുണ്ട്.
പലസ്തീനിലെ കണ്ണീർ ഒഴിയാതെ ആക്രമണം തങ്ങൾ നിർത്തില്ലെന്നാണ് ഹൂതികൾ എപ്പോളും പറയുന്നത്. ഈ ഹൂതികളെ തിരിച്ചടിക്കാനോ, മാരകമായ ഒരു ആക്രമണം നടത്താനോ ഇസ്രായേൽ പോലും തയ്യാറായിരുന്നില്ല. ഡൊണാൾഡ് ട്രംപ് ഇപ്പോൾ നടത്തുന്ന ആക്രമണം കൃത്യമായും ഇറാനെ കൂടി ലക്ഷ്യം വെച്ചുള്ളതാണ്. ഏതു വിധേനയും സമ്മർദ്ദം വർധിപ്പിച്ച് ഇറാന്റെ ആണവ പരീക്ഷണങ്ങൾ തടയുക എന്നത് മാത്രമാണ് അമേരിക്കയുടെ ലക്ഷ്യം. ഉക്രൈനിലെ യുദ്ധം നിർത്താൻ റഷ്യയോട് ആവശ്യപ്പടുന്ന അതെ ട്രംപ് തന്നെയാണ് യെമനിൽ ആക്രമണം നടത്തുന്നത്.
റഷ്യ യെമനിൽ ഇനി ആക്രമണം നടത്തരുത് എന്ന് ശക്തമായി പറഞ്ഞാൽ ട്രംപിന് അതിന് വഴങ്ങേണ്ടി വരും. റഷ്യ – ഇറാൻ – ചൈന സഖ്യത്തോട് തല്ക്കാലം നേരിട്ടുള്ള യാതൊരു വിധ ഏറ്റുമുട്ടലിനും ട്രംപ് തയ്യാറാവില്ല. കൂടാതെ ഇപ്പോൾ അമേരിക്കയും റഷ്യയുമായി ചേർന്ന് ഒരു ചൊവ്വ ദൗത്യം പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. റഷ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ തലവനായ കിറില്‍ ദിമിട്രിവും, അമേരിക്കയിലെ ശതകോടിശ്വരനായ ഇലോണ്‍ മാസ്കും ചേർന്നാണ് ഇത് നടപ്പിലാക്കാൻ പോകുന്നത്.