ആംബുലൻസിന് വഴി മാറി കൊടുക്കാത്ത യുവതിയുടെ ലൈസൻസ് റദ്ദാക്കി കൂട്ടത്തിൽ പിഴയും

ആംബുലൻസിനു വഴി കൊടുക്കാതെ പണി കൊടുത്തയുവതിക്ക് കിട്ടിയത് എട്ടിന്റെ പണി .ആംബുലൻസിൻ്റെ വഴി മുടക്കിയ യുവതിയുടെ വീഡിയോ ഡ്രൈവറാണ് പകർത്തിയത്. വീഡിയോയില്‍ കാണുന്നത് പോലെ നിരവധി തവണ ഹോണ്‍ മുഴക്കുകയും സൈറണ്‍ ഇട്ടുവെങ്കിലും സ്കൂട്ടർ യാത്രിക ആംബുലൻസിന് വഴി നല്‍കുന്നില്ല.
ഗുരുതരാവസ്ഥയിലായ രോഗിയെ ആലുവയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസിനാണ് യുവതി വഴിനല്കാതെ സ്കൂട്ടറോടിച്ചത്. സൈറണ്‍ മുഴക്കിയെത്തിയ ആംബുലൻസ് ഹോണടിച്ചിട്ടും യുവതി വഴിനല്‍കാൻ തയാറായില്ല.
കൈപ്പത്തി അറ്റ രോഗിയുമായി അടിയന്തര ശസ്ത്രക്രിയയ്ക്കായി പോകുകയായിരുന്നു ആംബുലന്‍സ്. കൊച്ചി കലൂര്‍ മെട്രോ സ്റ്റേഷന് മുന്നില്‍ നിന്ന് കലൂര്‍ ജംഗ്ഷൻ വരെ ആംബുലന്‍സിന് വഴി മുടക്കി യുവതി സ്കൂട്ടര്‍ ഓടിച്ചു. യുവതിയുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്തു എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് 10000 രൂപയാണ് പിഴ.
ആംബുലൻസില്‍ ഒപ്പമുണ്ടായിരുന്ന നഴ്സ് രോഗിക്ക് സിപിആർ നല്‍കുകയായിരുന്നു.സമീപത്തെ മറ്റ് വാഹനങ്ങളെല്ലാം ആംബുലൻസ് കണ്ട് സൈഡ് നല്‍കുന്നുണ്ട്. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർ പാലാരിവട്ടം പൊലീസിലും ആർടിഓ ക്കും പരാതി നല്‍കിയതോടെയാണ് നടപടി ഉണ്ടായത് .
കേരളത്തില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. തലശ്ശേരിയില്‍ വച്ച് അത്യാസന്നനിലയിലുള്ള ഒരു ഹൃദ്രോഗിയുമായി പാഞ്ഞ ആംബുലൻസിന് ഒരു ഡോക്ടർ ഓടിച്ച ഹ്യുണ്ടായി ക്രെറ്റ വഴി നല്‍കാതിരുന്നത് വലിയ വാർത്തയായിരുന്നു. മട്ടന്നൂർ മിഷൻ ഹോസ്പിറ്റലില്‍ നിന്ന് തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്..രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർ ആർടിഓ ക്കും പരാതി നനൽകിയതോടെയാണ് ഡോക്ടറിനെ കസ്റ്റഡിയിലെടുക്കുന്നത്. സംഭവത്തില്‍ ഡോക്ടർ പറയുന്നത് പെട്ടെന്ന് ആംബുലൻസ് കണ്ടപ്പോള്‍ പകച്ചു പോയെന്നും വാഹനം സൈഡിലൊതുക്കാൻ സ്ഥലമില്ലായിരുന്നും എന്നുമാണ്.
ഇതിന് മുൻപ് ഒരു മാരുതി സിയാസ് ഡ്രൈവറായിരുന്നു ഇത്തരം തോന്ന്യവാസം കാട്ടിയത്. സിയാസ് ഓടിച്ച വ്യക്തിക്ക് 2.50 ലക്ഷം രൂപ പിഴയും ലൈസൻസ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ വീഡിയോയുടെ കമൻ്റ് ബോക്സില്‍ ഓരോ വ്യക്തികളും കേരള പോലീസിൻ്റെ പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ച് നിരവധി കമൻ്റുകള്‍ രേഖപ്പെടുത്തിയിരുന്നു.
റോഡിലൂടെ വാഹനമോടിച്ച് പോകുമ്ബോള്‍ പിന്നിലൂടെ ഹോണ്‍ അടിച്ച വരുന്ന വാഹനങ്ങളെ കയറ്റി വിടുക എന്നതാണ് സാമാന്യ മര്യാദ. അതൊരു ആംബുലൻസാണെങ്കില്‍ നിങ്ങള്‍ എത്ര തിരക്കാണെങ്കിലും വാഹനമൊതുക്കി കൊടുക്കാൻ ബാധ്യസ്ഥരാണ്. അത് കൊണ്ട് ആംബുലൻസ് എന്നല്ല ഏതൊരു വാഹനമോ ലൈറ്റ് ഇട്ട് ഹോണ്‍ അടിച്ച് നിങ്ങളുടെ പിന്നില്‍ വന്നാല്‍ കയറി പോകാൻ വഴി കൊടുക്കുക. അവരുടെ അത്യാവശം എന്താണെന്ന് നമ്മള്‍ക്കറിയാൻ കഴിയില്ലല്ലോ.
റോഡിലൂടെ വാഹനമോടിക്കുമ്ബോള്‍ സ്വന്തം വാഹനങ്ങളുടെ കാര്യം മാത്രമല്ല മറ്റ് വാഹനങ്ങളുടേയും റോഡിലുടെ നടന്ന് പോകുന്നവരുടെ കാര്യം കൂടെ ശ്രദ്ധിക്കണം.അതാണ് നല്ല ഡ്രൈവർ ചെയ്യേണ്ടത്. എത്രയൊക്കെ ട്രാഫിക് ബ്ലോക്കുണ്ടെങ്കില്‍ പോലും എമർജൻസി വാഹനങ്ങള്‍ വന്നാല്‍ അതിന് വഴി കൊടുക്കണമെന്ന് ഡ്രൈവിങ്ങി പഠിപ്പിക്കുമ്ബോള്‍ പഠിക്കുന്നതാണ്.