ട്രംപിന്റെ ആവശ്യം ഇസ്രായേൽ അംഗീകരിച്ചതായി നടിച്ചു; കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് അറിഞ്ഞില്ല

റമദാനില്‍ ഗസ്സയെ ആക്രമിക്കരുതെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്രായേൽ അംഗീകരിച്ചതോടെ പൊടുന്നനെയുള്ള ഒരു ആക്രമണം ഗസ്സക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. മുന്നറിയിപ്പൊന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രി ഗസ്സയില്‍ ഇസ്റാഈല്‍ വംശഹത്യ നടത്തിയത്. വിശപ്പിന്റെ തളര്‍ച്ചയില്‍ ഉറങ്ങിക്കിടക്കുന്ന പിഞ്ചുമക്കളുടെ ദേഹത്തേക്കാണ് അതിഭീകരമായ സ്ഫോടനങ്ങളോടെ മരണം വന്ന് പതിച്ചത്.
ഈ വംശഹത്യയെ കുറിച്ച യുനിസെഫ് മേധാവി കാതറിന് റസ്സല്‍ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്
ഒന്നും രണ്ടുമല്ല..130ലേറെ കുഞ്ഞുങ്ങളെയാണ് ഇല്ലാതാക്കിയത് . മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേൽ പലസ്തീനില്‍ കൊന്നൊടുക്കിയത് 130ലേറെ കുഞ്ഞുങ്ങളെയാണ്.’ഗസ്സ മുനമ്ബില്‍നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ഏറെ ഭയാനകം എന്ന് പറയുന്നതിനുമപ്പുറമാണ്. 130ലധികം കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് അവിടെ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇസ്രായേൽ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ ആളുകള്‍ കൊല്ലപ്പട്ട സംഭവം ഉണ്ടായിട്ടില്ല’ അക്രമത്തെ അപലപിച്ച് കാതറിന് റസ്സല്‍ പറഞ്ഞു. ഗസ്സയില്‍ തന്നെ ഈ ഒന്നര വര്‍ഷത്തിനിടെ ഒരു ദിവസം ഇത്രയേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടില്ലെന്ന് യുനിസെഫ് മേധാവി കാതറിന് റസ്സല്‍ വ്യക്തമാക്കുന്നു.
ആക്രമണങ്ങള്‍ ജീവന് അപഹരിക്കുക മാത്രമല്ല ചെയ്യുന്നത്, ഇതിനകം തന്നെ ദുര്‍ബലരായ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കുട്ടികളും കുടുംബങ്ങളും ഉറങ്ങിക്കിടക്കുന്ന താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ക്ക് നേരെയായിരുന്നു ചില ആക്രമണങ്ങള്‍. ഗസ്സയില്‍ ഒരിടവും സുരക്ഷിതമല്ല എന്നതിന്റെ മറ്റൊരു ഭീകരമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്’ അവര്‍ ചൂണ്ടിക്കാട്ടി.
ഗസ്സയിലെ ഇപ്പോഴത്തെ സാഹചര്യവും അവര്‍ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേലിന്റെ ഉപരോധത്തെ കുറിച്ചും അവര്‍ എടുത്തു പറഞ്ഞു. 16 ദിവസമായിരിക്കുന്നു മാനുഷിക സഹായവുമായുള്ള അവസാന ട്രക്ക് ഗസ്സയിലേക്ക് വന്നിട്ട്. കൂടാതെ, കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിച്ച് ശുദ്ധീകരിക്കുന്ന പ്ലാന്റിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇത് കുടിവെള്ളത്തിന്റെ ലഭ്യത ഗണ്യമായി കുറച്ചു’
15 മാസത്തിലധികം നീണ്ട യുദ്ധം സഹിച്ചവരാണ് ഗസ്സയിലെ പത്ത് ലക്ഷം വരുന്ന കുഞ്ഞുങ്ങള്‍. അവരെ വീണ്ടും ഭയത്തിന്റെയും മരണത്തിന്റെയും ലോകത്തേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. ഈ ആക്രമണങ്ങളും ക്രൂരതയും ഉടന്‍ അവസാനിപ്പിക്കണം- കാതറിന് റസ്സല്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാ കക്ഷികളും മാനിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാനുഷിക സഹായം ഉടനടി ലഭ്യമാക്കാന്‍ അനുവദിക്കണം. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം – അവര്‍ കൂട്ടിച്ചേർത്തു .