സുൽത്താൻ ബത്തേരി കോഴക്കേസ്; കെ സുരേന്ദ്രന് ജാമ്യം
Posted On March 20, 2025
0
23 Views

സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചത്.
ഈ കേസിൽ ഒന്നാംപ്രതിയാണ് കെ സുരേന്ദ്രൻ. മൂന്നാം പ്രതിയായ ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലിനും ജാമ്യം അനുവദിച്ചു. രണ്ടാംപ്രതി സികെ ജാനു നേരത്തെ ജാമ്യം നേടിയിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകി എന്നാണ് കേസ്. എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസായിരുന്നു പരാതി നല്കിയത്.
Trending Now
It's Time. ⏳
February 28, 2025