ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സാംസ്കാരിക വകുപ്പ്
സിനിമാ രംഗത്തെ പീഡന പരാതിയെ മുന്‍നിര്‍ത്തി തയ്യാറാക്കിയ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു സാംസ്കാരിക വകുപ്പ്. സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സുരക്ഷിത്വം ഉറപ്പു വരുത്തുന്ന നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. വിജയ് ബാബുവിനെതിരെയുള്ള പീഡനപരാതിയിലെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഉള്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ടത്.
ഷൂട്ടിംഗ് സൈറ്റില്‍ പൂര്‍ണ്ണമായ മദ്യ നിരോധനം നടപ്പിലാക്കണമെന്നും തുല്യമായ വേതനം നല്‍കണമെന്നും പ്രധാന നിര്‍ദ്ദേശങ്ങളായി മുന്നോട്ടുവച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് ജോലി സ്ഥലത്തു നിന്നുള്ള ലൈഗിംക ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യകതയും കരടു പത്രികയില്‍ രേഖപെടുത്തിയിട്ടുണ്ട്.
കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണമെന്നും, സ്ത്രീകള്‍ക്ക് സുരക്ഷിതമായി സെറ്റില്‍ നിന്നു താമസ സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള സ്വകര്യം ഉണ്ടാക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.അതുപോലെ സ്ത്രീകളോട് മോശമായ പദപ്രയോഗങ്ങള്‍ നടത്തരുതെന്നും കരടില്‍ പറയുന്നുണ്ട്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വിടേണ്ടെന്ന നിലപാടിലാണ് സാംസ്കാരിക വകുപ്പ്. റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടെന്ന് നിര്‍ദേശിച്ചത് ജസ്റ്റിസ് ഹേമ തന്നെയാണെന്ന് സാംസ്കാരിക വകുപ്പ് വ്യക്തമാക്കിയിരുന്നു.