ഏപ്രിൽ 1 മുതൽ ബാങ്കിങ് മേഖലയിൽ വരുന്ന മാറ്റങ്ങൾ

പുതിയ സാമ്ബത്തിക വർഷം ആരംഭിക്കുമ്ബോള്‍ എടിഎമ്മിലൂടെ പണം പിൻവലിക്കുന്ന ഫീസ് മുതല്‍ മിനിമം ബാലൻസ് വരെ പല കാര്യങ്ങളിലും മാറ്റം വരുകയാണ്. ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ സാമ്ബത്തിക മേഖലയില്‍ വരുന്ന ചില മാറ്റങ്ങലെ പരിചയപ്പെടാം
എടിഎം നിരക്കുകള്‍
രാജ്യത്തെ നിരവധി ബാങ്കുകള്‍ അവരുടെ എടിഎം ചാർജുകള്‍ പുതുക്കുന്നുണ്ട്. രാജ്യത്തെ പല ബാങ്കുകളും സൗജന്യ എടിഎം പിൻവലിക്കലുകളുടെ എണ്ണം കുറയ്ക്കുകയാണ്. അതായത് എടിഎമ്മിലൂടെ പണം പിൻവലിക്കുന്നതിന് ഇനി കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. പ്രത്യേകിച്ച് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലെ ഇടപാടുകള്‍ക്ക്. നിലവില്‍, പല ബാങ്കുകളും മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മൂന്ന് തവണ മാത്രമേ സൗജന്യമായി പണം പിൻവലിക്കാൻ അനുവദിക്കൂ. ഈ പരിധി കടക്കുന്നതോടെ ബാങ്കുകള്‍ ഓരോ ഇടപാടിനും 20 മുതല്‍ 25 രൂപ വരെ അധിക ചാർജുകള്‍ ഈടാക്കും.
മിനിമം ബാലൻസ്
ഇന്ത്യയിലെ മുൻനിര ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് എന്നിവ മിനിമം ബാലൻസ് പുതുക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതലായിരിക്കും ഇവ പ്രാബല്യത്തില്‍ വരിക. മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലില്‍ ബാങ്കുകള്‍ പിഴ ഈടാക്കിയേക്കാം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ചെക്കുകൾക്കായി അവതരിപ്പിച്ച ഒരു തട്ടിപ്പ് തടയൽ സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്). 50,000 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള ചെക്കുകൾ നൽകുന്ന അക്കൗണ്ട് ഉടമകൾ ചെക്ക് പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് അവരുടെ ബാങ്കുമായി പ്രധാന വിവരങ്ങൾ പങ്കിടണമെന്ന് ഇത് ആവശ്യപ്പെടുന്നു. ഇത് വഞ്ചനാപരമായ ഇടപാടുകൾ കണ്ടെത്താനും തടയാനും സഹായിക്കുന്നു.ചെക്ക് ക്ലിയർ ചെയ്യുന്നതിന് മുമ്പ്, പോസിറ്റീവ് പേ സിസ്റ്റം ചെക്കിന്റെ പ്രധാന വിശദാംശങ്ങൾ, അതായത് തീയതി, തുക, പണം സ്വീകരിക്കുന്നയാളുടെ പേര് എന്നിവ പരിശോധിക്കുന്നു. ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ബാങ്കുകള്‍ ഇപ്പോള്‍ പോസിറ്റീവ് പേ സിസ്റ്റം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ബാങ്കുകള്‍ തങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലെയും എഫ്ഡിയിലെയും പലിശകളില്‍ മാറ്റം വരുത്തുന്നുണ്ട്. അതായത്, സേവിംഗ്സ് അക്കൗണ്ട് പലിശ ഇപ്പോള്‍ അക്കൗണ്ട് ബാലൻസിനെ ആശ്രയിച്ചിരിക്കും. ഇതുവഴി ഉയർന്ന ബാലൻസുകള്‍ക്ക് മികച്ച നിരക്കുകള്‍ നേടാൻ കഴിയും.എല്ലാ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കളും അവരുടെ അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട ഒരു മിനിമം ശരാശരി ബാലൻസ് ഉണ്ട്. കൂടാതെ, ആവശ്യമായ സേവിംഗ്സ് അക്കൗണ്ട് ബാലൻസ് തുകയെ അടിസ്ഥാനമാക്കി അത് നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കും. തുകയിൽ താഴെ പോയാൽ പിഴകൾ ഉൾപ്പെടുത്തുന്നതിനായി നിരവധി ബാങ്കുകൾ അവരുടെ മിനിമം ബാലൻസ് നയങ്ങൾ പരിഷ്കരിക്കുന്നു. അക്കൗണ്ടിന്റെ തരം, ബാങ്ക്, ബ്രാഞ്ച് സ്ഥാനം അതയായത് മെട്രോ, നഗര, അർദ്ധ നഗര, അല്ലെങ്കിൽ ഗ്രാമീണ മേഖല എന്നിവയെ ആശ്രയിച്ച് ബാങ്കുകൾക്കുള്ള മിനിമം ബാലൻസ് ആവശ്യകതകൾ വ്യത്യാസപ്പെടും.
എസ്ബിഐ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ അവരുടെ കോ-ബ്രാൻഡഡ് വിസ്താര ക്രെഡിറ്റ് കാർഡുകളില്‍ മാറ്റം വരുത്തുകയാണ്. അതായത്, ഈ കാർഡുകളുടെ ടിക്കറ്റ് വൗച്ചറുകള്‍, പുതുക്കല്‍ ആനുകൂല്യങ്ങള്‍, മൈല്‍സ്റ്റോണ്‍ റിവാർഡുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഏപ്രില്‍ 18 മുതല്‍ നിർത്തലാക്കും.
ഏപ്രിൽ 1 മുതൽ, യുപിഐ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്നതും ദീർഘകാലമായി ഉപയോഗിക്കാത്തതുമായ മൊബൈൽ നമ്പറുകൾ ബാങ്ക് രേഖകളിൽ നിന്ന് നീക്കം ചെയ്യപ്പെടും. നിങ്ങളുടെ ഫോൺ നമ്പർ ഒരു യുപിഐ ആപ്പുമായി ലിങ്ക് ചെയ്തിരിക്കുകയും ദീർഘനാളായി ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ, ബാങ്കുകൾ അത് അവരുടെ രേഖകളിൽ നിന്ന് ഇല്ലാതാക്കുകയും അക്കൗണ്ടിനുള്ള യുപിഐ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യും.