കണ്ണില്ലാത്ത ക്രൂരത ;പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത് കടത്തി
Posted On March 28, 2025
0
108 Views
പാലക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത് ക്രൂരത.മണ്ണാർക്കാട് തെങ്കര മെഴുകുംപാറ താണിപ്പറമ്പില് പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള് കൊന്ന് ഇറച്ചിയാക്കി കടത്തിയത്.
തലയും ഉടലുമുള്പ്പെടെയുള്ള ശരീരഭാഗങ്ങള് വനാതിര്ത്തിയോടു ചേര്ന്നുള്ള അരുവിയില് ഉപേക്ഷിച്ച നിലയില് കണ്ടെത്തുകയും ചെയ്തു.
വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയില് കുന്തംപോലെയുള്ള ആയുധംകൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള് മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
Trending Now
An anthem forged in fire!👑🔥
October 29, 2025












