പുത്തൻ ചരിത്രം കുറിച്ച് ഇംഗ്ലണ്ടിൻറെ ജോ റൂട്ട്; മറികടന്നത് മൂന്ന് ഇതിഹാസങ്ങളെ

ഇന്നലെ ഇന്ത്യയ്ക്ക് എതിരെ നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിൻറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഏറെ മുന്നിലേക്കെത്തി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇനി മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ്. മാഞ്ചസ്റ്ററിൽ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 150 റൺസ് നേടുന്നതിനിടയിലാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്.
ഒറ്റ ദിവസംകൊണ്ട് മൂന്ന് ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് (13288 റൺസ്), സൗത്ത് ആഫ്രിക്കയുടെ ജാക്ക് കാലിസ് (13289 റൺസ്), ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് (11378 റൺസ്) എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്.
ഇന്നലത്തെ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും റൂട്ട് തന്റെ പേരിൽ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഇതുവരെ 12 സെഞ്ചുറിയാണ് അദ്ദേഹം നേടിയത്. 11 സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് റൂട്ട് ഈ നേട്ടത്തിൽ എത്തിയത്.