കന്യാസ്ത്രീകൾ ജയിലിൽ തുടരും; ജാമ്യം പരിഗണിക്കാതെ കോടതി
Posted On July 30, 2025
0
108 Views

മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിലിൽ തുടരും. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് സെഷൻസ് കോടതി അറിയിക്കുകയായിരുന്നു.
മൂന്ന് പെൺകുട്ടികളെ മതപരിവർത്തനത്തിനായി ആഗ്രയിലേക്ക് കൊണ്ടുപോകുന്നതായി ബജ്രംഗ്ദൾ അംഗം നൽകിയ പരാതിയിലായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.