ഇന്ത്യ-പാക് അതിര്‍ത്തിയിലെ രഹസ്യ തുരങ്കം കണ്ടെത്തി
ജമ്മുകാശ്മീരിലെ സാംബ മേഘലയിലെ അതിര്‍ത്തിയില്‍ പാക്ക് തുരങ്കം കണ്ടെത്തി. കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്നെത്തിയ രണ്ടു ജെയ്ഷ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രഹസ്യ തുരങ്കം കണ്ടെത്തിയത്.
വൈകുന്നോരം 5.3ം ഓടെയാണ് ബോര്‍ഡര്‍ ഔട്ട് പോസ്റ്റ് ഏരിയയായ ചക് ഫക്വറിയില് പാക് തുരങ്കം കണ്ടെത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 150 മീറ്ററും അതിര്‍ത്തി വേലിയില്‍ നിന്ന് 50 മീറ്റര്‍ മാറിയുമാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്.
സമയം വൈകിയതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇന്ന് വിശദമായ പരിശോധന നടത്തുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥ വൃത്തം അറിയിച്ചു. ഭീകരര്‍ നുഴഞ്ഞു കയറുന്നതു തടയാന്‍ ശക്തമായ പരിശോധന ഏര്‍പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.