സംഘിയല്ല, ദയയും കാരുണ്യവും ഉള്ള ആളാണ് അനുശ്രീ; വേദിയിൽ നിറകണ്ണുകളോടെ വയോധികന് പണം നൽകി അനുശ്രീയും കടയുടമയും

സുപ്രസിദ്ധ സിനിമാതാരം അനുശ്രീ എപ്പോൾ ഒട്ടേറെ ഉത്ഘാടന ചടങ്ങുകളിലും എത്തുന്നുണ്ട്. അതിൽ മാത്രമല്ല മറ്റ് സാംസ്കാരിക പരിപാടികളിലും, നാട്ടിലെ ഉത്സവങ്ങളിലും ഒക്കെ സജീവ സാന്നിധ്യമാണ് അനുശ്രീ എന്ന യുവനടി. നിരവധി പേരാണ് തങ്ങളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനായി അനുശ്രീയെ ക്ഷണിക്കുന്നത്.
ഇപ്പോഴിതാ അനുശ്രീയുടെ മനസിലെ ഒരു ചെറിയ നന്മ വെളിപ്പെടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആലപ്പുഴയില്‍ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അനുശ്രീ വേദിയില്‍ നിന്ന് കരയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഫുട്ബോള്‍ താരം ഐഎം വിജയന് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് അനുശ്രീ പൊട്ടിക്കരഞ്ഞത്.
ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. 10000 രൂപയായിരുന്നു സമ്മാനം. അനുശ്രീ തന്നെയാണ് നറുക്കെടുപ്പില്‍ വിജയിയെ തിരഞ്ഞെടുത്തത്. അതിന് പിന്നാലെ ആങ്കര്‍ നറുക്കെടുപ്പില്‍ വിജയിച്ച നമ്പറും പേരും മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. എന്നാല്‍ നറുക്കെടുപ്പില്‍ തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് തെറ്റിദ്ധരിച്ച് സദസില്‍ നിന്ന് ഒരു പ്രായമായ വ്യക്തി സ്റ്റേജിലേക്ക് കയറി വന്നു. അദ്ദേഹമാണെങ്കിൽ ഏറെ പ്രതീക്ഷയോടെയാണ് വേദിയിലേക്ക് കടന്നുവന്നത്.
കുറെ പ്രയാസപ്പെട്ട് സ്റ്റേജിലേക്ക് കടന്നുവന്ന പ്രായമുള്ള ആ മനുഷ്യനോട്, അദ്ദേഹത്തിനല്ല സമ്മാനം കിട്ടിയതെന്ന് അവതാരക പറഞ്ഞു മനസിലാക്കുന്നുണ്ട്. തനിക്കല്ല സമ്മാനം ലഭിച്ചതെന്ന് അറിയുമ്പോള്‍ അദ്ദേഹം നിരാശനൽകുന്നു. തുടർന്ന് മറ്റുള്ളവരുടെ സഹായത്തോടെ മടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ അവസ്ഥ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ അനുശ്രീ വേദിക്ക് പിന്നിലേക്ക് പോയി കരയുന്നതാണ് പിന്നെ കണ്ടത്. ചില ചാനലുകൾ പകര്‍ത്തിയ വീഡിയോയില്‍ കാണാം.
പിന്നീട് അദ്ദേഹത്തെ തിരഞ്ഞ് പിടിച്ച് അനുശ്രീ ആയ സമ്മാനത്തുകയായ പതിനായിരം രൂപ അദ്ദേഹത്തിന് നൽകി. വലിയ സന്തോഷത്തോടെയാണ് അദ്ദേഹം ആ തുക ഏറ്റുവാങ്ങുന്നത്. പിതാവിനെ പോലെയുള്ള ഒരാള്‍ നിരാശയോടെ മടങ്ങുന്നത് കണ്ട് വിഷമം വന്നുവെന്ന് അവതാരക പറയുമ്പോള്‍ അനുശ്രീയുടെ കണ്ണുകൾ നിറയുന്നുണ്ട്.
മറ്റൊരു കാര്യം ഇംത്തെന്നാൽ അനുശ്രീയെ കൂടാതെ കടയുടെ ഉടമസ്ഥനും അദ്ദേഹത്തിന് പതിനായിരം രൂപ നൽകി എന്നതാണ്. വളരെ സന്തോഷത്തോടെയാണ് എ മനുഷ്യൻ കൈ നിറയെ പണവുമായി വീട്ടിലേക്ക് മടങ്ങിയത്.
“ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഇന്ന് ഉറക്കം വരില്ല”, എന്നാണ് അനുശ്രീ പറഞ്ഞത്. അവരുടെ ഉള്ളിൽ നിന്നു വരുന്ന ഈ വാക്കുകളിൽ മനുഷ്യസ്നേഹം നമുക്ക് കാണാൻ കഴിയും. 10000 വലിയ തുക അല്ലായിരിക്കാം. പക്ഷെ ഒരു വേദിയിൽ കയറിച്ചെന്ന്, നിരാശനായി, മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങി മടങ്ങുന്ന ഒരാളുടെ അഭിമാനം വീണ്ടെടുക്കുന്ന ഒരു പ്രവർത്തിയാണ് അത്. തീർച്ചയായും അനുശ്രീയെയും ആ സ്ഥാപനത്തിന്റെ ഉടമയെയും അഭിനന്ദിക്കേണ്ടതുണ്ട്.
അനുശ്രീ എന്ന പേര് കേൾക്കുമ്പോൾ തന്നെ, പലരും ചോദിക്കുന്നത്, അയ്യേ ഇവർ സംഘിയല്ലേ എന്നാകും അടുത്തുള്ള അമ്പലത്തിലെ ഒരു ഘോഷയാത്രയിൽ ഭാരതാംബയുടെ വേഷം കെട്ടിയത് കൊണ്ടാണ് ആ പേര് വന്നത്. ശരിക്കും രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്നാണ് അനുശ്രീ പറയുന്നത്.
ഹിന്ദു ആയതുകൊണ്ടും തന്റെ വീട് അമ്പലത്തിന്റെ അടുത്ത് ആയതുകൊണ്ടും അമ്പലം പരിപാടികളുമായി ബന്ധപെട്ടു നിൽക്കുന്ന ആളാണ്. അമ്പലത്തിൽ ഒരു അന്നദാനം, അല്ലെങ്കിൽ രാഖി കെട്ടുന്ന ചടങ്ങുകൾ ഒക്കെയും ചിലപ്പോ എബിവിപിക്കാരാകും ചെയ്യുന്നത്. അതിപ്പോൾ കോൺഗ്രസിൽ ചായ്വുള്ളവർ ആയിരുന്നു ചെയ്തിരുന്നത് എങ്കിൽ അതിൽ ആയിപ്പോയേനെ. അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ ഉള്ള ആളുകൾ ആയിരുന്നു എങ്കിൽ ഞാൻ അതിൽ ആയിപ്പോയേനെ. ഞങ്ങളുടെ നാട്ടിൽ ഇത് ചെയ്യുന്നത് എബിവിപി ആയതുകൊണ്ട് അങ്ങനെ ആയിപ്പോയി എന്നാണ് അനുശ്രീ പറയുന്നത്. ഭാര്താഅമ്പ മാത്രമല്ല രാധയും രുക്മിണിയും കൃഷ്ണനും ഒക്കെ ആയിട്ടുണ്ടെന്നും അനുശ്രീ പറഞ്ഞു. ഇനിയും എന്റെ അമ്പലത്തിന്റെ ഒരു കാര്യത്തിന് ഞാൻ ഫ്രീയായ സമയത്താണെങ്കിൽ ഇതൊക്കെ ഉറപ്പായും ചെയ്യും. എനിക്ക് രാഷ്ട്രീയമില്ല എന്നും അനുശ്രീ പറഞ്ഞിരുന്നു.