ഒലി പോപ്പ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍; പ്ലെയിങ് ഇലവനില്‍ 4 മാറ്റം

ഇന്ന് തുടങ്ങുന്ന ഇന്ത്യക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഒലി പോപ്പ് നയിക്കും. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ പരിക്കിനെ തുടര്‍ന്നു അഞ്ചാം ടെസ്റ്റില്‍ നിന്നു ഒഴിവാക്കിയിരുന്നു. ഇതോടെയാണ് ഒലി പോപ്പ് താത്കാലിക നായക സ്ഥാനത്തെത്തിയത്.
സ്റ്റോക്സിനു വലതു തോളിന് പരുക്ക് പറ്റിയതാണ് ഇംഗ്ലണ്ടിനു തിരിച്ചടിയായത്. നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകളും സെഞ്ച്വറിയും നേടിയ സ്റ്റോക്സ് ഉജ്ജ്വല ഫോമില്‍ നില്‍ക്കെയാണ് പുറത്തായത്. സ്റ്റോക്സായിരുന്നു നാലാം ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച്.
സ്റ്റോക്സടക്കം നാല് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിനിറങ്ങുന്നത്. ഓവലില്‍ പേസ് അനുകൂല പിച്ചായതിനാല്‍ നാലാം ടെസ്റ്റ് കളിച്ച സ്പിന്നര്‍ ലിയാം ഡോവ്സനെ ഒഴിവാക്കി. ജോഫ്ര ആര്‍ച്ചര്‍, ബ്രയ്ഡന്‍ കര്‍സ് എന്നിവരും അഞ്ചാം ടെസ്റ്റിനില്ല.