അച്ഛനെ കൂടെ നിന്ന് പരിചരിക്കാനുള്ള അവസരം ഇല്ലാതാക്കിയ, എന്നെ കള്ളക്കേസിൽ കുടുക്കിയ 7 പത്രസമ്മേളനങ്ങൾ ഫിറോസിന് ഓർമ്മയുണ്ടോ?? വൈകാരിക കുറിപ്പുമായി ബിനീഷ് കോടിയേരി

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പോലീസിനെ ആക്രമിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിൻറെ സഹോദരന് പി കെ ബുജൈർ അറസ്റ്റിലായിരുന്നു.
ബുജൈറിന്റെ അറസ്റ്റിന് പിന്നാലെ, തനിക്കെതിരെയുണ്ടായ കേസിനെ കുറിച്ച് ബിനീഷ് കോടിയേരി ഏറെ വൈകാരികമായെ ഒരു പോസ്റ്റ് ഇട്ടിരുന്നു. മയക്കുമരുന്ന് കച്ചവടക്കാരന്റെ അച്ഛന് എന്ന്, തന്റെ അച്ഛൻ കോടിയേരി ബാലകൃഷ്ണന് ഒരു വിളിപ്പേര് ചാര്‍ത്തി കൊടുത്തത് പി കെ ഫിറോസ് അടങ്ങുന്ന കൂട്ടമാണെന്ന് ബിനീഷ് പറഞ്ഞു. നിങ്ങള്‍ക്ക് എംഎല്‍എയോ മന്ത്രിയോ ആവാന്‍ വേണ്ടി, നിസാരനായ തന്നെ എന്തിന് കരുവാക്കി എന്ന ചോദ്യം എന്നെങ്കിലും ചോദിക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് ബിനീഷ് പറഞ്ഞു. ആ ദിവസം വന്നു എന്നാണ് അറിയുന്നതെന്നും പക്ഷെ ഈ ദിവസം താന്‍ അച്ഛനെ കുറിച്ച് മാത്രം ഓര്‍ക്കുന്നുവെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്റെജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തിന്റെ കാരണക്കാരൻ ഫിറോസ് ആണെന്നും ബിനീഷ് കോടിയേരി പറയുന്നു. അതിനാൽ, ഞാൻ നിങ്ങൾക്ക് എങ്ങനെയാണ് മാപ്പ് തരേണ്ടതെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.
ഒരു വർഷവും ഒരു ദിവസവും ചെയ്യാത്ത കുറ്റത്തിനാണ് ഞാൻ ജയിലിൽ കിടന്നത്. ആയുസിന്റെ കണക്ക് പുസ്തകത്തിൽ നിന്നും നിങ്ങൾ മുൻകൈ എടുത്ത് വെട്ടിമാറ്റിയ എന്റെ 366 ദിവസങ്ങൾ. നിങ്ങളെ എത്ര പരുഷമായി കുറ്റം പറഞ്ഞാലും ശാപം കൊണ്ട് മൂടിയാലും എന്റെ ജീവിതത്തിന്റെ കലണ്ടറിൽ നിന്ന് വെട്ടിമാറ്റപ്പെട്ട ആ ദിനരാത്രങ്ങൾ എനിക്ക് പകരം ലഭിക്കില്ല . ഞാൻ അത് മറക്കാൻ ശ്രമിക്കുകയാണ്.
ബിനീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. എൻ്റെ അച്ഛന് ക്യാൻസർ ആയിരുന്നു. രക്ഷപ്പെടാൻ ആയിരത്തിൽ ഒരംശം സാധ്യത പോലും ഇല്ലാത്ത ഗുരുതര രോഗം. ലോകത്തിലെ ഏത് കൊടും കുറ്റകൃത്യവും ചെയ്ത ആളാവട്ടെ , അത്തരം ഒരു രോഗാവസ്ഥയിൽ അച്ഛനെ പരിചരിക്കാൻ ഏത് മകനും ആഗ്രഹിക്കും എന്ന് ഫിറോസീനും അറിയാമല്ലോ. ആ സൗഭാഗ്യമാണ് നിങ്ങൾ എനിക്ക് ഇല്ലാതാക്കിയത്. ഫിറോസ് തനിക്കെതിരെ നടത്തിയത് ഏഴ് വാര്‍ത്താ സമ്മേളനങ്ങൾ ആണെന്നും ബിനീഷ് ഓർമ്മിപ്പിക്കുന്നു.
നിങ്ങൾക്ക് MLA യോ മന്ത്രിയോ ആവാൻ നിസാരനായ എന്നെ എന്തിന് കരുവാക്കി എന്ന ചോദ്യം എന്നെങ്കിലും ഫിറോസിനോട് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. ആ ദിവസം ഇപ്പോൾ വന്നു എന്നാണ് അറിയുന്നത്. പക്ഷെ ഈ ദിവസം ഞാൻ അത് ചോദിക്കുന്നില്ല , പകരം ഞാൻ എൻ്റെ അച്ഛനെ കുറിച്ച് മാത്രം ഓർക്കുന്നു എന്നും ബിനീഷ് എഴുതുന്നു.
അനൂപ് മുഹമ്മദ് എന്ന വ്യക്തിയെ ലഹരി ഇടപാടിൽ നക്കോർട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു എന്നത്തിൽ നിന്നാണ് ബിനീഷിനെതിരായ വേട്ടയുടെ തുടക്കം. ബിനീഷും അയാളും തമ്മിൽ റസ്റ്റോറന്റ് കച്ചവടത്തിലെ ബന്ധം അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല എന്ന കാര്യം ലീഗുകാർക്കും അറിയാമായിരുന്നു. അവർ അത് ഫിറോസിനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിങ്ങൾ എന്നെ എന്തിന് വേട്ടയാടി എന്നതാണ് ബിനീഷിന്റെ ചോദ്യം.
ഒരു ഹോട്ടൽ നടത്തിപ്പിലെ പങ്കാളിയുമായി ബന്ധപ്പെട്ട കേസിലാണ് ഫിറോസ് ബിനീഷിനെ കുടുക്കിയത്. ഇപ്പോൾ സഹോദരൻ ഉൾപ്പെട്ട കേസിൽ ഫിറോസ് പറയുന്നത് താനും , സഹോദരനും രണ്ട് വ്യക്തികൾ ആണെന്നാണ്.
ഈ ന്യായം എന്താണ് എൻ്റെ കാര്യത്തിൽ ഇല്ലാത്തതെന്ന് ബിനീഷ് ചോദിക്കുന്നു.
മയക്കുമരുന്ന് ഏതെങ്കിലും കാലത്ത് ഉപയോഗിച്ചോ എന്നറിയാൻ ബിനീഷിന്റെ രക്തം , നഖം, മുടി ഇതെല്ലാം ശേഖരിച്ച് പരിശോധിച്ചിരുന്നു. അത് പിണറായി വിജയൻ്റെ പോലീസ് അല്ല പരിശോധിച്ചത് രാജ്യത്തെ പ്രീമിയർ ഇൻവെസ്റ്റിഗേഷൻ ഏജൻസി, രാജ്യത്തെ ഏറ്റവും ഉന്നതമായ ലാബിൽ കൊണ്ട് പോയി പരിശോധിച്ചു. അതിന്റെ റിസൾട്ട് ബിനീഷ് ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് തന്നെ ആയിരുന്നു.
എന്നിട്ടും ബിനീഷിനെ ഏട്ട് മാസം പിന്നെയും ജയിലിൽ കിടത്തി. മയക്കുമരുന്ന് കേസിൽ ഞാൻ പ്രതിയല്ലാത്ത ഒരാൾ, ആ കുറ്റക്യത്യത്തിന് വേണ്ടി കള്ളപ്പണം ശേഖരിച്ച കേസിൽ എങ്ങനെ പ്രതിയാവും?? പ്രതിയല്ലാത്തത് കൊണ്ട് ബിനീഷിന്റെ പേരിൽ ചാർജ്ജ് നിൽക്കില്ല എന്ന് സംഘപരിവാറിനാൽ നയിക്കപ്പെടുന്ന ED ക്ക് അറിയാം. ബിനീഷിനെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതിരുന്ന ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു ജോയിന്‍ ഡയറക്ടറെ നിയോഗിച്ചു. ചാര്‍ജ്ജ് എടുക്കുന്ന അന്നേ ദിവസം തന്നെ ബിനീഷിനെ അറസ്റ്റ് ചെയ്തു . കൃതൃമ തെളിവ് ഉണ്ടാക്കാനായിരുന്നു ഇഡിയുടെ അടുത്ത ശ്രമം. ‘ മരുതംകുഴിയിലെ തന്റെ വീട്ടില്‍ അനുപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് ഇഡി ഉദ്യോഗസ്ഥര്‍ കൊണ്ട് വെച്ച കാര്യവും ബിനീഷ് പറയുന്നുണ്ട്.
അവർ കാർഡ് കൊണ്ട് വെയ്ക്കുന്നത് ഭാര്യ കണ്ട് ബഹളം വെച്ചതോടെ ആ നീക്കം പൊളിഞ്ഞു.
ഭാര്യയേയും ഭാര്യാ മാതാവിനേയും അറസ്റ്റ് ചെയ്ത് കൂട്ടുപ്രതിയാക്കും എന്ന് ED ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. കുട്ടികൾ വാവിട്ട് കരഞ്ഞ് പുറത്തേക്കോടി മാധ്യമങ്ങളോട് കാര്യം പറഞ്ഞു. അതോടെ ED യുടെ നീക്കം പൊളിഞ്ഞു.
തെളിവ് ഇല്ലാതായപ്പോൾ വ്യാജ തെളിവ് ഉണ്ടാക്കാൻ നോക്കി അതും പൊളിഞ്ഞപ്പോൾ ജാമ്യം കിട്ടാതിരിക്കാനായി അടുത്ത കളികൾ. കേസ് നീട്ടാനും, അവധിക്ക് വെപ്പിച്ചും, ജാമ്യം പരമാവധി അവര്‍ നീട്ടികൊണ്ട് പോയി . ഇങ്ങനെ 50 അധികം തവണ ഈ കേസ് ജാമ്യത്തിനായി മാറ്റിവെച്ചു.
വാദം എഴുതി നല്‍കാതെ ഇഡി കളളകളി തുടര്‍ന്നതോടെ ജസ്റ്റിസ് ഉമ ഇഡിക്ക് കർശനമായ താക്കീത് നല്കി. അവസാനം നിവര്‍ത്തി കെട്ട് അവർ വാദം എഴുതി നല്കി. ആ വാദം തള്ളിയാണ് ബിനീഷിനെ കുറ്റ വിമുക്തൻ ആക്കിയത്.
താൻ ജയിലിൽ കിടക്കുമ്പോൾ ഒരു ദിവസം പോലും അച്ഛൻ ജയിലിൽ കാണാൻ വേണ്ടി വന്നില്ല. അതുകൊണ്ട് അഴിക്ക് അകത്ത് നിന്ന് അച്ഛനെ കാണാൻ ഉള്ള ദുരോഗ്യം തനിക്ക് ഉണ്ടായില്ല എന്നാണ് ബിനീഷ് പറയുന്നത്. കുറ്റവിമുക്തനായി പുറത്തെത്തിയപ്പോൾ സ്വീകരിക്കാൻ വീടിൻ്റെ പൂമുഖത്ത് അച്ഛൻ ഉണ്ടായിരുന്നു. അച്ഛനറിയാം ഞാൻ മയക്കു മരുന്ന് കച്ചവടം ചെയ്യില്ലെന്ന് . എന്റെ അച്ഛൻ്റെ മുന്നിലും എൻ്റെ ജീവനായ പാർട്ടിയുടെ മുന്നിലും അതു വഴി ജനങ്ങളുടെ മുന്നിലും അപകീർത്തിപെടുത്താൻ ആണ് നിങ്ങൾ ഈ കള്ളകഥ ചമച്ചത് എന്നറിയാം, പക്ഷെ ഫിറോസ് നിങ്ങൾ ദയനീയമായി തോറ്റുപോയിരിക്കുന്നു എന്നും ബിനീഷ് പറഞ്ഞു.
ജീവിതത്തിൽ ഒരു കാലി ചായ പോലും അനധികൃതമായി കോടിയേരി ബാലകൃഷ്ണൻ വാങ്ങി കുടിച്ചു എന്ന് പഴയ മുസ്ലിം ലീഗ് നേതാക്കൾ ആക്ഷേപിക്കില്ല. എന്നിട്ടും നിങ്ങൾ അയാളെ ലഹരി കച്ചവടക്കാരൻ്റെ പിതാവ് ആക്കി. കള്ളപ്പണക്കാരൻ്റെ അച്ഛനാക്കി. ഒരു ജീവിതം മുഴുവൻ അയാൾ നേടിയെടുത്ത പേരും പെരുമയും തച്ച് തകർക്കാൻ നോക്കി. എന്നെ ഇല്ലാതാക്കാൻ നോക്കി, എൻ്റെ ഭാര്യയെ കൂട്ടുപ്രതിയാക്കാൻ നോക്കി, എൻ്റെ അമ്മയുടെ കണ്ണീര് വീഴ്ത്തി, എൻ്റെ അച്ഛൻ്റെ രോഗം മൂർച്ഛിപ്പിച്ചു. ഇതിന് എല്ലാത്തിനും തുടക്കം കുറിച്ച ഫിറോസിനോട് എങ്ങനെയാണ് ക്ഷമിക്കുക എന്നാണ് ബിനീഷ് ചോദിക്കുന്നത്.ഫിറോസിനായി ഒരു ബൈബിൾ വാക്യം കൂടെ ബിനീഷ് ആ പോസ്റ്റിൽ പറയുന്നുണ്ട്. “കുഴികുഴിക്കുന്നവൻ അതിൽ വീഴും, കല്ലു ഉരുട്ടുന്നവന്റെ മേൽ അത് തിരിഞ്ഞുരുളും”
സഖാവ് കോടിയേരി പണ്ടൊരു സന്ദർഭത്തിൽ പറഞ്ഞ ഒരു വാചകം കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത് – “എല്ലാവരും മനുഷ്യരാണല്ലോ. ഞങ്ങൾ ഇതൊക്കെ താങ്ങും, പക്ഷേ നിങ്ങൾ താങ്ങില്ല”
ഇപ്പോൾ പി കെ ഫിറോസ് പറയുന്നത് സഹോദരൻ തെറ്റുകാരൻ ആണെങ്കിൽ അത് തന്നെ എങ്ങനെ ബാധിക്കുമെന്നാണ്. ഇല്ലാത്ത കുറ്റം ആരോപിച്ച് ഒരാളെ ഒരു കൊല്ലം ജയിലിൽ ഇടാൻ മുൻകൈ എടുത്ത, തുടർച്ചയായി 7 വാർത്താസമ്മേളനം വിളിച്ച് കൂട്ടിയ ഫിറോസിന് ഇപ്പോൾ മനസ്സിലാകുന്നുണ്ടാകും കുടുംബത്തിന്റെയും, സഹോദര ബന്ധങ്ങളുടെയും മൂല്യം. ആരോപണങ്ങളും ആക്ഷേപങ്ങളും ഒക്കെ ഉണ്ടാകും, സഹിച്ചേ പറ്റൂ. കാരണം പി കെ ഫിറോസ് ഒരു വിശുദ്ധനല്ല, ഒരു നന്മ മരവുമല്ല.
ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഒരു കുടുംബം തകർക്കാൻ നോക്കിയ വില കുറഞ്ഞ, നിലവാരമില്ലാത്ത, ആദർശമില്ലാത്ത, വെറുമൊരു കപട രാഷ്ട്രീയക്കാരൻ മാത്രമാണ് പി കെ ഫിറോസ്.