സ്കൂളിൽ കൂലിപ്പണിക്ക് വന്ന തമിഴ്നാട്ടുകാരൻറെ യോഗ്യതയറിഞ്ഞ് ടീച്ചർ ഞെട്ടി; ക്ളാസിൽ കയറി കുട്ടികൾക്ക് ഉപദേശം നൽകി രംഗനാഥൻ MA, M Ed

ഈരാറ്റുപേട്ട എന്ന് അടുത്തിടെ ഗൂഗിളിൽ സെർച്ച് ചെയ്ത നോക്കിയാൽ നമ്മൾ കാണുന്നത് അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചും കഞ്ചാവ് അല്ലെങ്കിൽ, മറ്റുള്ള ലഹരി മരുന്നുകൾ പിടികൂടിയ സംഭവങ്ങളെ കുറിച്ചും ആയിരിക്കും. ചിലർ ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്ന് വരെ വിളിക്കാറുണ്ട്.
ഇപ്പോൾ ഈരാറ്റുപേട്ട മാധ്യമങ്ങളിൽ ഇടം നേടിയതും ഒരു അന്യസംസ്ഥാന തൊഴിലാളി കാരണമാണ്. ഈരാറ്റുപേട്ട ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മുറ്റത്ത് മുറിച്ചിട്ട മരക്കഷണങ്ങള്‍ നീക്കാൻ വന്ന ഒരു തൊഴിലാളി കുറെ നേരം ആ ക്ളാസ് മുറിയിലേക്ക് നോക്കി നിന്നിരുന്നു. ഇത് ആ സ്കൂളിലെ പ്രധാനാദ്ധ്യാപിക ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെ ഷീജ സലിം എന്ന പ്രധാന അദ്ധ്യാപിക ഇയാളോട് കാര്യങ്ങൾ തിരക്കി.
ടീച്ചർ ഇവിടുത്തെ ടീച്ചിങ് വളരെ സൂപ്പർ ആയിട്ടുണ്ട് എന്നാണ് അയാൾ പറഞ്ഞത്. ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ’ – എന്നായിരുന്നു തമിഴ്നാട് സ്വദേശിയായ എം രംഗനാഥൻ എന്ന വാക്കുകൾ. തേനി ഉത്തമപാളയം സ്വദേശിയാണ് ഇയാൾ. ഏതു വരെ പഠിച്ചു എന്നതിന്റെ ഉത്തരം കേട്ടപ്പോൾ ടീച്ചറും ചെറുതായി ഒന്ന് ഞെട്ടി. എംഎ, എംഎഡ് ആണ് രംഗനാഥന്റെ വിദ്യാഭ്യാസ യോഗ്യത.
സ്വന്തം നാട്ടിൽ കിട്ടുന്നതിനേക്കാൾ 300രൂപ അധികം കൂലി ഇവിടെ കിട്ടും. അതുകൊണ്ട് കേരളത്തിൽ പണിക്ക് വന്നു. ട്വീറ്റിൽ ഭാര്യയും മകനുമുണ്ട്. മിച്ചം കിട്ടുന്ന പണംകൊണ്ട് തമിഴ്നാട് സർക്കാർ സർവീസിൽ കയറാൻ പരിശീലനത്തിന് ചേരണം എന്നാണ് രംഗനാഥൻറെ ആഗ്രഹം. ഭാര്യ ആർ സെൽവി ലാബ് ടെക്നീഷ്യയാണ്. മകൻ എൽകെജി വിദ്യാർഥിയാണ്. പേര് ദേശികൻ.
ഉടന്‍ തന്നെ് പ്രിന്‍സിപ്പല്‍ ഷീജ സലീം രംഗനാഥനെ ക്ലാസ്സ് മുറിയിലേയ്ക്ക് ക്ഷണിച്ചു. പണി ചെയ്തിരുന്ന വേഷത്തില്‍ തന്നെ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. അധ്യാപകര്‍ തര്‍ജ്ജമ ചെയ്തു കുട്ടികളോട് പറഞ്ഞുകൊടുത്തു. രംഗനാഥന്റെ ജീവിതം പ്രചോദനമാകണമെന്ന് കരുതിയാണ് ആ അധ്യാപിക കുട്ടികൾക്ക് ക്ലാസെടുപ്പിച്ചത്. “നല്ലത് വറും’ …. എന്ന് ബോർഡിൽ എഴുതി ജീവിതാനുഭവത്തിന്റെ പാഠം രംഗനാഥൻ കുട്ടികൾക്ക് പകർന്നു നൽകി. വിദ്യാധനമാണ് പ്രധാനം. ക്ലാസ് മുറികൾ ഇപ്പോൾ വിരസമെങ്കിലും പിന്നീട് അവ മധുരിക്കും. നല്ല മനുഷ്യനാകണം എന്നായിരുന്നു കുട്ടികൾക്കുള്ള ഉപദേശം.
പണിക്കൂലി മേടിക്കാനുള്ള വൗച്ചറിൽ ഇയാളുടെ കയ്യക്ഷരം കണ്ടതോടെയാണ് ടീച്ചർ വിശദമായി കാര്യങ്ങൾ തിരക്കിയത്. അങ്ങനെയാണ് രംഗനാഥൻ തന്റെ കഥ പറയുന്നത്. തമിഴ്നാട്ടിൽ ഉയർന്ന പഠിപ്പുണ്ടെങ്കിലും യോജിച്ച തൊഴിലും കൂലിയും കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്ന് രംഗനാഥൻ പറയുന്നു.
നാട്ടിൽ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. എന്നാൽ ശമ്പളം വളരെ കുറവായത് കൊണ്ട്, അതിനോടൊപ്പം തന്നെ മറ്റ് ജോലികളും ചെയ്തിരുന്നു. പിന്നീടാണ് കേരളത്തിലെത്തുന്നത്. തമിഴ്നാട്ടിലേക്കാളും 300 രൂപ കൂടുതൽ ഇവിടെ ദിവസക്കൂലി ലഭിക്കും. ദിവസം 1100 രൂപയാണ് കിട്ടുന്നത്. ആദ്യം പെരുമ്പാവൂരിലായിരുന്നു ജോലി. അവിടുന്ന് മിച്ചം പിടിച്ച തുക കൊണ്ടാണ് എംഎഡ് പഠിച്ചത്. ഇനി ഒരു വക്കീലാകണം. പഠിച്ച് സർക്കാർജോലി നേടാൻ ശ്രമിക്കണം എന്നൊക്കെയാണ് രംഗനാഥന്റെ ആഗ്രഹങ്ങൾ.
കോംബെ യിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മധുര അമേരിക്കൻ കോളേജിൽനിന്ന് ബിരുദം നേടി. മധുര കാമരാജ് സർവകലാശാലയിൽനിന്ന് തമിഴിൽ ബിരുദാനന്തര ബിരുദം. പിന്നീട് ബിഎഡും എംഎഡും നേടി. ഒരു വർഷം മുമ്പാണ് ഇൗരാറ്റുപേട്ടയിലെത്തിയത്. ഇപ്പോൾ കൂലിപ്പണി എടുക്കുമ്പോളും രംഗനാഥൻ വിദ്യാഭ്യാസത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. അതാണ് അയാൾ കുട്ടികളോട് പറഞ്ഞ് കൊടുത്തതും.