1978 ലെ ”ലോക ചെസ്സ് ചാമ്പ്യൻ കെ എ നായരോടൊപ്പം” കുമ്മനം ജി ചെസ്സ് കളിച്ചു; ആൾ ആരെന്നറിയാൻ ഗൂഗിൾ സെർച്ച് നടത്തി അണികൾ തളർന്ന് വീണു

ഇത് ഇന്നലെ നമ്മുടെ പ്രിയപ്പെട്ട ബിജെപിയുടെ നേതാവ് ശ്രീ കുമ്മനം രാജശേഖരൻ സാർ ഫേസ്ബുക്കിൽ ഇട്ടൊരു പോസ്റ്റാണ്.
അദ്ദേഹം മറ്റൊരു മുതിർന്ന വ്യക്തിയുടെ കൂടെ ഇരുന്ന് ചെസ്സ് കളിക്കുന്നത് ആ ചിത്രങ്ങളിൽ കാണാം. കറുപ്പും വെളുപ്പും ആയി രണ്ടു സൈഡിലും കുറച്ച് കരുക്കൾ വെട്ടി മാറ്റി വെച്ചിട്ടുമുണ്ട്.
കുമ്മനം ജി അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നത് ഒന്ന് നോക്കാം..
1978 ൽ നോർവെയിൽ ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ കാപ്ടൻ കെ.എ.നായരുടെ കവടിയാറിലുള്ള വീട്ടിലെത്തിയപ്പോൾ അതു് അദ്ദേഹവുമായി ചെസ് കളിക്കാനുള്ള അവസരമായത് ഒരു സൗഭാഗ്യം. അദ്ദേഹത്തിന്റെ കുതിരയും ആനയും നടത്തിയ കടന്നാക്രമണത്തിൽ ഞെട്ടിപ്പോയി. 88 വയസം കഴിഞ്ഞിട്ടും ചെസിന്റെ വീറും വാശിയും തെല്ലും ചോരാതെ കാപ്ടൻ പടവെട്ടിക്കയറി. ആ പോരാട്ടവീര്യത്തിന്റെയും കുശലതയുടെയും മുന്നിൽ പ്രണമിച്ചു. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച നിമിഷമായിരുന്നു അത്. ആ നിശബ്ദ പ്രതിഭക്ക് അനന്തകോടി നമസ്ക്കാരം.
ശ്രീ കെ എ നായരുടെ കുതിരയും ആനയും നടത്തിയ ആക്രമണത്തിൽ കുമ്മനം ജി ഞെട്ടിയത് പോലെ ആ പോസ്റ്റ് കണ്ടും കുറേപ്പേർ ഞെട്ടിപ്പോയി. സകലരും സെർച്ച് ചെയ്തത് 1978 ലെ ചെസ് ലോക ചാമ്പ്യനെ കുറിച്ചാണ്.
1978-ൽ കെ.എ. നായർ ലോക ചെസ്സ് ചാമ്പ്യനായിരുന്നില്ല എന്നാണ് കാണാൻ കഴിഞ്ഞത്. 1978-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ അനറ്റോലി കാർപോവും വിക്ടർ കോർച്ച്നോയിയും തമ്മിലായിരുന്നു മത്സരിച്ചത്, അതിൽ വിജയിച്ച് കാർപോവ് തന്റെ കിരീടം നിലനിർത്തി. കെ.എ. നായർ ഒരു പ്രമുഖ ഇന്ത്യൻ ചെസ്സ് കളിക്കാരനായിരിക്കാം, പക്ഷേ 1978-ലെ ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അദ്ദേഹം പങ്കെടുത്തില്ല.
ഇനി കാർപ്പോവ് അനറ്റോളി നായർ എന്നാണ് കുമ്മനം ജി കാര്പോവിനെ വിളിക്കുന്നതെങ്കിൽ, ചുരുക്കപ്പേരായി കെ എ നായർ എന്ന പ്രയോഗം ശരിയാണ്. വേറെയൊരു നായർ ചാമ്പ്യനെ അവിടെ കാണാൻ കഴിയുന്നില്ല.
ലോക ചെസ്സ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ വിശ്വനാഥൻ ആനന്ദാണ്. ഇരുപത്തഞ്ച്ച് കൊല്ലം മുന്നേ, അതായത് രണ്ടായിരത്തിലാണ് ഈ അഭിമാനകരമായ നേട്ടം അദ്ദേഹം കൈവരിക്കുന്നത്. 1978 ലോ സമാനമായ കാലഘട്ടത്തിലോ ഇന്ത്യയിൽ നിന്നും പ്രശസ്തരായ ചെസ്സ് കളിക്കാരെ ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല. ഇനി ഏതെങ്കിലും സ്പെഷൽ കാറ്റഗറിയിലാണോ ശ്രീ കെ എ നായർ ചാമ്പ്യൻ ആയതെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. കാരണം ബ്ലൈൻഡ് ആയ അല്ലെങ്കിൽ മൂകരായ ആളുകൾക്ക് ചാമ്പ്യൻഷിപ്പ് നടത്താറുണ്ട്. അതിനെ കുറിച്ച് കുമ്മനം ജി തന്നെ വിശദമായി പറഞ്ഞാൽ നന്നായിരിക്കും. കാരണം പിഎസ്സി ടെസ്റ്റ് ഒക്കെ എഴുതുന്ന, അങ്ങയെ ഫോളോ ചെയ്യുന്ന യുവാക്കൾക്ക്, ഈ ചോദ്യം വന്നാൽ ഒരു മാർക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
എന്തായാലും കുമ്മനം ജി പറഞ്ഞത് കൊണ്ട് ഇന്ത്യയിൽ ചെസ്സ് കളിക്കുന്ന, ഇതേപോലെ പേരുള്ള ആരെങ്കിലും ഉണ്ടോയെന്നും നോക്കി. അങ്ങനെ കണ്ടതാണ് റോഷെൻ നായർ, സഞ്ജീവ് നായർ, ഋഷി നായർ, അഡ്വൈത് നായർ, സ്വരലക്ഷ്മി നായർ, പ്രണവ് പ്രദീപ് നായർ അങ്ങനെ കുറെ പേരുകൾ.
കുമ്മനം ജിയുടെ ഈ പോസ്റ്റിൽ വളരെ രസകരമായ കമന്റുകൾ വരുന്നുണ്ട്. ജിയെ പ്രതിരോധിക്കാൻ സംഘം നന്നായി കഷ്ടപ്പെടുന്നുമുണ്ട്.
അതിൽ കണ്ട ഒരു കമന്റ് ഇങ്ങനെയാണ് – ഇവർക്ക് കളി അറിഞ്ഞിട്ടല്ല, അപ്പുറത്തുള്ള കരുക്കൾ കൃസ്ത്യൻ/മുസ്ലീം, അല്ലെങ്കിൽ കമ്യൂണിസ്റ്റ്കാർ എന്ന് ധരിച്ച് കൊണ്ട്, സ്വയം വാനരസേന ആണെന്ന ധാരണയിൽ, കൊന്ന് തള്ളുന്ന ഭാവത്തിൽ, വെട്ടി മാറ്റുന്നു എന്നാണ് ഒരാൾ പറയുന്നത്. ആ പോസ്റ്റിൽ പോയി നോക്കിയാൽ ഒരുപാട് ചിരിക്കാനുള്ള വകയുണ്ട്.