ലൈംഗിക അതിക്രമം സംബന്ധിച്ച് പരാതി ഉന്നയിക്കുന്നവർക്കെതിരെ സൈബർ ആക്രമണം നടത്താൻ പ്രത്യേക സംഘം തന്നെയുണ്ടെന്ന് ഹൈക്കോടതി
ലൈംഗിക അതിക്രമം സംബന്ധിച്ച് പരാതി ഉന്നയിക്കുന്നവർക്കെതിരേ സൈബർ ആക്രമണം നടത്താൻ പ്രത്യേക സംഘം തന്നെയുണ്ടെന്ന് ഹൈക്കോടതി. അന്വേഷണഘട്ടത്തിലാണ് പീഡിപ്പിക്കപ്പെട്ടവർ ഏറെ വെല്ലുവിളികൾ നേരിടുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പരാതി ഉന്നയിച്ചതിനെ തുടർന്ന് ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക അതിക്രമം നേരിട്ട വ്യക്തി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഇത്തരം സാഹചര്യം ഒഴിവാക്കാൻ, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് പരാതി ഉന്നയിക്കാനായി കേന്ദ്രീകൃത ടോൾഫ്രീ നമ്പറിന്റെ സാധ്യത തേടുകയാണ് ഹൈക്കോടതി. കൂടാതെ പോലീസ് സ്റ്റേഷനിൽ എത്താതെ തന്നെ പരാതി നൽകാൻ സാധിക്കണം.
പീഡനക്കേസുകളുടെ അന്വേഷണ ഘട്ടത്തിലാണ് പരാതിക്കാർ ഏറെ വെല്ലുവിളി നേരിടുന്നത്. ചിലപ്പോള്‍ പൊലീസുകാര്‍ തന്നെ ഒത്തുതീര്‍പ്പിനു പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ അതിജീവിക്കുന്നവര്‍ സ്റ്റേഷനില്‍ എത്താതെ പരാതി നല്കാന് കഴിയുന്ന സംവിധാനം വേണമെന്നു ഹൈക്കോടതി പറയുന്നത്.
ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ധാരാളം കത്തുകൾ കോടതിയിൽ ലഭിക്കുന്നു എന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
Kerala High court arranging special team for carrying out sexual harassment