കെ വി തോമസ് എൽഡിഎഫിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് പി സി ചാക്കോ
കോണ്‍ഗ്രസ്സുമായി ഇടഞ്ഞു നില്ക്കുന്ന കെ വി തോമസ് തൃക്കാക്കരയില്എല് ഡി എഫിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് പി സി ചാക്കോ. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. എന്നാല്‍ പ്രചാരണത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ് അറിയിച്ചു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി യുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇന്നലെ പ്രചാരണത്തെക്കുറിച്ചുള്ള ചര്‍ച്ച മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം ഇടതു മുന്നണി യോഗത്തില്‍ ആയിരിക്കും. യോഗം ഇന്ന് ചേരും. ഇന്നലെ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. കെ.എസ്. അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം അത് തിരുത്തി.
അതേസമയം, തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നലെയാണ് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്നു നാളെയോ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എ.എന്‍.രാധാകൃഷ്ണന് അടക്കമുള്ളവരുടെ പേരുകള്‍ ബിജെപി പരിഗണനയിലുണ്ട്.
തൃക്കാക്കരയില്‍ പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
PC Chacko assures K V Thomas will attend campaign for LDF