എങ്ങനെയായാലും ഒരു കുഞ്ഞിൻറെ അച്ഛനാവണം; പിതാവിനെ കൊണ്ടും, സഹോദരീ ഭർത്താവിനെ കൊണ്ടും, ഭാര്യയെ ബലാൽസംഗം ചെയ്യിച്ച ഭർത്താവ്

[1:51 pm, 13/8/2025] ash: ഭർത്താവിന് ബീജത്തിൽ കൗണ്ട് കുറവായത് കൊണ്ട്, കുട്ടികളുണ്ടാകാൻ വേണ്ടി 40 വയസ്സുള്ള സ്ത്രീയെ ഭർത്താവിന്റെ പിതാവും, ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവും ബലാത്സംഗം ചെയ്തതായി പരാതി. സംഭവം നടന്നത് കേരളത്തിൽ ഒന്നുമല്ല. നമ്മുടെ ഗുജറാത്തിലെ വഡോദരയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
അടുത്തിടെ ഗർഭം അലസിയതിന് പിന്നാലെ ഈ യുവതി നവപുര പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും പോലീസ് കേസെടുത്തു. കൂടാതെ, യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നുണ്ട്. 2024 ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്.
വിവാഹത്തിന് ശേഷം ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ, പ്രായക്കൂടുതൽ കാരണം യുവതിക്ക് ഗർഭിണിയാകാൻ കഴിയില്ലായെന്നു ഭർതതാവിന്റെ വീട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് ഈ ദമ്പതികൾ വന്ധ്യതാ ചികിത്സ തേടാൻ തീരുമാനിച്ചു. അങ്ങനെ നടത്തിയ വൈദ്യപരിശോധനയിൽ ഭർത്താവിന് ബീജം കുറവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഐവിഎഫ് ചികിത്സ നടത്തിയെങ്കിലും ഫലപ്രദമായില്ല. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് ഐ വി എഫ് എന്നത്. ഇത് സ്വാഭാവികമായി അല്ലാതെ ബീജവുമായി അണ്ഡം സംയോജിപ്പിച്ച്, ഒരു കുഞ്ഞ് ജനിക്കുന്നതിനുള്ള മെഡിക്കൽ പ്രോസസ്സ് ആണ്. അതും നടക്കാതെ വന്നപ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഇവർ തീരുമാനിച്ചു. പക്ഷെ ഭർതതാവിന്റെ വീട്ടുകാർ അതിന് സമ്മതിച്ചില്ല.
പിന്നീട് 2024 ജൂലൈയിൽ താൻ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ഭർതൃപിതാവ് കയറി വന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതി നിലവിളിച്ചപ്പോൾ മർദ്ദിക്കുകയും ചെയ്തു. ഈ വിവരം ഭർത്താവിനോട് പറഞ്ഞപ്പോൾ, തനിക്ക് എങ്ങനെ ആയാലും ഒരു കുട്ടി വേണമെന്നും, അച്ഛന്റെ പീഡനത്തെക്കുറിച്ച് പുറത്തുപറയരുതെന്നും ഭർത്താവ് ഭീഷണിപ്പെടുത്തി. ബലാത്സംഗത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ തന്റെ കയ്യിലുള്ള നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. ഭർതൃപിതാവ് പിന്നീടും പലതവണ തന്നെ ബലാത്സംഗം ചെയ്തെങ്കിലും ഗർഭിണിയായില്ലെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
പിന്നീട് 2024 ഡിസംബർ മുതൽ ഭർതതാവിന്റെ സഹോദരിയുടെ ഭർത്താവ് പലതവണ യുവതിയെ ബലാത്സംഗം ചെയ്തു. അതോടെ ജൂണിൽ യുവതി ഗർഭിണിയായെങ്കിലും ജൂലൈയിൽ ഗർഭം അലസിയിരുന്നു. അങ്ങനെയാണ് അവർ പോലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഞായറാഴ്ചയാണ് നവപുര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
നമ്മൾ പലപ്പോളും കേൾക്കുന്ന ഒന്നാണ് ദുരഭിമാന കൊലപാതകം. ഇവിടെ നടന്നിരിക്കുന്നത് ദുരഭിമാന ബലാൽസംഗം ആണ്. തനിക്ക് എങ്ങനെ ആയാലും ഒരു കുഞ്ഞ് വേണമെന്ന ഭർത്താവിന്റെ വാശിയാണ് ഈ സംഭവത്തിന് പിന്നിൽ ഉള്ളത്. അതിന് എന്ത് ഹീനമായ മാർഗം സ്വീകരിക്കാനും അയാൾക്ക് മടിയില്ലായിരുന്നു. പോലീസിൽ പരാതി നൽകാൻ വൈകിയെങ്കിലും ആ സ്ത്രീയെ കൊലപ്പെടുത്താനും ഇക്കൂട്ടർ മടിക്കില്ല.