അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അസ്ഫാക് ആലത്തിന് ജയിലിൽ മർദ്ദനം;
”നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും, അല്ലേടാ” എന്ന് ചോദിച്ചായിരുന്നു അടി തുടങ്ങിയത്

വിയ്യൂർ സെൻട്രൽ ജയിലില്‍ സഹ തടവുകാര്‍ തമ്മിൽ തല്ലി. ഈ തമ്മില്‍ തല്ലില്‍ ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെയാണ് സംഭവം നടന്നത്.
അടിപിടിയില്‍ തലയ്ക്ക് മുറിവേറ്റ അസഫാക്ക് ആലത്തെ മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ നൽകി തിരിച്ചുകൊണ്ടുവന്നു. ഇയാൾക്ക് തലയിൽ തുന്നൽ ഉണ്ട്. നേരത്തെ അഞ്ചു തവണ ജയിലിൽ ഇയാൾ സംഘർഷം ഉണ്ടാക്കിയിരുന്നു. അസഫാക്ക് ആലത്തെ ജയിൽ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയതായി വിയ്യൂർ ജയിൽ അധികൃതർ അറിയിച്ചു. ആലുവയിലെ അതിഥി തൊഴിലാളികളുടെ അഞ്ചുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് അസഫാക്ക് ആലം വിയ്യൂർ ജയിൽ കഴിയുന്നത്. സംഘര്‍ഷത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു.
അസ്ഫാക് ആലം ജയിൽ വരാന്തയിലൂടെ നടന്നുപോകുമ്പോള്‍ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആക്രമിക്കുകയായിരുന്നു. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ… ‘ എന്നു ചോദിച്ചായിരുന്നു മർദ്ദനം.
സ്പൂണ്‍ കൊണ്ട് അസഫാകിന്റെ തലയിലും മുഖത്തും കുത്തിയിട്ടുണ്ട്. അസഫാക് ആലത്തിന്റെ പരാതിയില്‍ തടവുകാരന് രഹിലാലിനെതിരെ കേസെടുത്തു. ഇരുവരേയും വേവ്വേറെ ബ്ലോക്കിലേക്ക് മാറ്റുമെന്നും ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.
ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് എറണാകുളം പോക്സോ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. ആലുവ തായിക്കാട്ടുകരയിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിന്റെ മൃതദേഹം 2023 ജൂലൈ 28ന് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
കുഞ്ഞുങ്ങളെ വാത്സല്യത്തോടെ കണ്ടിരുന്ന ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് ഇന്ത്യ ശിശുദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണു രാഷ്ട്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും” എന്നു പറഞ്ഞ നെഹ്റുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ് 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അസ്ഫാക് ആലത്തിന് എറണാകുളം പോക്സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
∙ഡൽഹിയിൽ 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അസ്ഫാക് ആലം.
അന്നത്തെ പോക്സോ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു മുങ്ങിയ പ്രതി കേരളത്തിലാണ് എത്തിയത്.
ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകൾ കാണുന്ന ശീലം പ്രതിക്കുണ്ടെന്നും, മദ്യപിച്ചു റോഡിൽ കിടക്കുന്നതും ആളുകളുമായി തർക്കമുണ്ടാക്കുന്നതും പതിവായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിരുന്നു.
നിർമാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും ഇയാൾ പണിക്കു പോകാറില്ല. മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപിക്കുകയാണു ഇയാളുടെ രീതി. ഇയാളെ തെളിവെടുപ്പിന് എത്തിച്ച സ്ഥലത്തൊക്കെ ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ‘അവനെ ഞങ്ങൾക്കു വിട്ടു തരൂ’ എന്ന് അവർ പൊലീസിനോടു വിളിച്ചു പറയുകയും ചെയ്തിരുന്നു.
അഞ്ച് വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അസ്ഫാക് ആലത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മലയാളികൾ സന്തോഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ എല്ലാം അതാണ് സൂചിപ്പിക്കുന്നതും.