തുടര്‍ച്ചയായ 12ാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കേരളത്തിൽ ഇന്നും സ്വര്‍ണത്തിന് വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. . ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി വില. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഓഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവില്‍ 2,320 രൂപയാണ് ആകെ ഇടിഞ്ഞത്.
18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ ഏറ്റവും കൂടിയ വിലയായ 75,760 രൂപ ആഗസ്റ്റ് എട്ടിനും ഏറ്റവും കുറഞ്ഞ വിലയായ 73,200 രൂപ ആഗസ്റ്റ് ഒന്നിനും രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7535 രൂപയും 14 കാരറ്റിന് ഗ്രാമിന് 5865 രൂപയും ഒമ്പത് കാരറ്റിന് 3780 രൂപയുമാണ് ഇന്നത്തെ വിപണിവില.