സ്വര്ണവില വീണ്ടും കുതിക്കുന്നു; ഏഴുദിവസത്തിനിടെ ഉയര്ന്നത് 1700 രൂപ
			      		
			      		
			      			Posted On August 27, 2025			      		
				  	
				  	
							0
						
						
												
						    109 Views					    
					    				  	 
			    	    20 ദിവസത്തിന് ശേഷം കേരളത്തിൽ സ്വര്ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില വീണ്ടും 75000 കടന്നത്. ഇന്ന് 75,120 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് വര്ധിച്ചത്. 9390 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
എട്ടാം തീയതി റെക്കോര്ഡ് ഇട്ട സ്വര്ണവില പിന്നീടുള്ള ദിവസങ്ങളില് കുറയുന്ന കാഴ്ചയാണ് കണ്ടത്. 75,760 രൂപയാണ് റെക്കോര്ഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന് തുടങ്ങിയത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വര്ധിച്ചത്.
 
			    					         
								     
								     
								        
								       













