ഇസ്രായേൽ കൊലപ്പെടുത്തിയ ഹൂതി നേതാക്കളുടെ സംസ്കാരം നടത്തി; തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ആയിരങ്ങൾ

ഇസ്രയേലിലേക്കു നിരന്തരം മിസൈലുകള്‍ വഴി ആക്രമണം നടത്തിയ ഹൂതികള്‍ക്കെതിരായ തിരിച്ചടിയില്‍ ഹൂതി പ്രധാനമന്ത്രിയടക്കം 12 പേര് കൊല്ലപ്പെട്ടിരുന്നു. 12 പേരുടെ സംസ്കാരച്ചടങ്ങുകള്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയതോടെയണ് ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ ശരിയെന്നു വ്യക്തമായത്.
പ്രധാനമന്ത്രിയും സൈനിക ജനറല്‍മാരുമടക്കം കൊല്ലപ്പെട്ട 12 പേരുടെയും ചിത്രമടക്കം പ്രദര്‍ശിപ്പിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടത്തിയത്.
‘ദൈവം വലിയവനാണ്. അമേരിക്കയുടെ മരണം. ഇസ്രായേലിന്റെ മരണം. ജൂതന്മാര്ക്ക് ശാപം, ഇസ്ലാമിന്റെ വിജയം’ എന്നീ വാക്കുകൾ ഉരുവിട്ടാണ് ആയിരക്കണക്കിന് ആളുകൾ ച്ചടങ്ങുകള്ക്കു സനായില്‍ തടിച്ചുകൂടിയത്. ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി സര്‍ക്കാരിന്റെ താത്കാലിയ മേധാവിയായ മുഹമ്മദ് മിഫ്തയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
ഹൂതികളെ ഒറ്റുകൊടുത്തവര്‍ക്കെതിരേ കടുത്ത തിരിച്ചടി നല്‍കുമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞു. ‘ഞങ്ങള്‍ ലോകത്തെ ഏറ്റവും ശക്തരായ ഒരു രഹ്യവുമായാണ് ഏറ്റുമുട്ടുന്നത്. ഞങ്ങളുടെ സര്‍ക്കാരിനെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ജൂതന്മാരെ പിന്തുണയ്ക്കുന്ന അറബുകളേയും, യെമൻറെ ഉള്ളിലെ ചാരന്മാരെയുമാണ് നേരിടേണ്ടതെന്നും അല്‍ സലേ മോസ്കിനു മുന്നില്‍ കൂടിയവരോട് മിഫ്ത പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രധാനമന്ത്രി അഹമ്മദ് ഗലേബ് അല്‍-റഹാവിയുടെ അനുയായിയാണ് മുഹമ്മദ് മിഫ്ത. ഹൂതികളുടെ ശക്തനായ പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍-അത്താഫിയെക്കുറിച്ച് ഇതുവരെ വിവരമില്ല. ആക്രമണത്തിനുശേഷം ഇതുവരെ ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഈ സംഭവത്തിനു പിന്നാലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിൽ ഹൂതികള്‍ കടന്നാക്രമണം നടത്തി. 11 പേരെ തടങ്കലിൽ ആകുകയും ചെയ്തു. ഇവരെ പിടികൂടിയതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിരവധി യെമനി ജീവനക്കാരും ഇതേ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. യുഎന്‍ ഓഫീസിലെ ജോലിക്കാർ ചാരപ്രവര്‍ത്തനം നടത്തുന്നെന്ന ആരോപണം നേരത്തെ ഹൂതികൾ ഉന്നയിച്ചിരുന്നു.
വേൾഡ് ഫുഡ് പ്രോഗ്രാം , വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ , യുനിസെഫ് എന്നിവയുടെ ഓഫീസുകളിലാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. ജീവനക്കാരെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ഇവരെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഈ അതിക്രമം സ്ഥിരീകരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരെ ഉടനടി നിരുപാധികമായി വിട്ടയക്കണമെന്നും അന്തോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുകായാണ് എന്നും യുനിസെഫും വേൾഡ് ഫുഡ് പ്രോഗ്രാമും അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ യെമനിലെ ഹൂത്തികൾ നയിക്കുന്ന സർക്കാരിന്റെ പ്രധാനമന്ത്രിയും ചില മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭാ ഓഫീസുകളിൽ അതിക്രമിച്ച് കയറി ഹൂത്തികൾ റെയ്ഡ് നടത്തുന്നത്.
ഇസ്രായേലിന് ശക്തമായ തിരിച്ചടി കൊടുക്കുമെന്നും ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടണ്ട്. ഗസ്സയോടുള്ള ഇസ്രായേലിന്റെ സമീപനത്തിലാണ് അവരുമായി ഹൂത്തികള്‍ യുദ്ധത്തിൽ ഏർപ്പെടുന്നത്.
ഇറാന്റെ ഏറ്റവും ശക്തനായ അനുയായി എന്ന് അറിയപ്പെടുത്ത അബ്ദുള്‍ മാലിക്ക് അല്‍ ഹൂതി ഇപ്പോഴും ജീവനോടെയുണ്ടെന്നാണു വിവരം. ഹിസ്മുള്ളയെയും ഹമാസിനെയും ഒതുക്കിയ ശേഷം ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഹൂതികൾ തന്നെയാണ്. ഇവര്‍ക്കു നേതൃത്വം നല്കുന്ന അബ്ദുല്‍ മാലിക്ക് അൽ ഹൂതിയാണ് ഇപ്പോൾ ഇസ്രാഈലിന്റെ പ്രധാന ലക്ഷ്യം.
എന്നാൽ പ്രധനമന്ത്രി അടക്കമുള്ള നേതാക്കളെ തീർത്തെങ്കിലും അബ്ദുൽ മാലിക്കിനെ കണ്ടെത്താൻ ഇസ്രായേലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.