വിറളിപിടിച്ച ട്രംപ് ഇനി കോടതിയിലേക്ക്…. അവിടെയെങ്ങാനും തോറ്റാൽ ട്രംപ് തീർന്നു

ട്രംപിന്റെ ഭരണകൂടം ഏർപ്പെടുത്തിയ വ്യാപകമായ ചുങ്കങ്ങള്‍ക്കെതിരെ അടുത്തിടെ ഒരു ഫെഡറല്‍ അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ചുങ്കങ്ങള്‍ ചുമത്താൻ തനിക്കുള്ള അധികാരം സംരക്ഷിക്കുന്നതിനായി, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു.
ട്രംപ് ഇന്റർനാഷണല്‍ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് ദുരുപയോഗം ചെയ്തുവെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. ഇത് ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ ചുങ്കങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കുന്നു.
കോടതി വിധി സുപ്രീം കോടതിയും ശരിവെക്കുകയാണെങ്കില്‍, അമേരിക്കൻ ബിസിനസ്സുകള്‍ക്ക് ഇതിനോടകം അടച്ച $210 ബില്ല്യണിലധികം തുക തിരികെ ലഭിക്കാനിടയുണ്ട്. “ഇത് വളരെ പ്രധാനപ്പെട്ട തീരുമാനമാണ്, കോടതി തെറ്റായ തീരുമാനമാണ് എടുക്കുന്നതെങ്കില്‍ അത് തങ്ങൾക്ക് രാജ്യത്തിന് വലിയ നാശമാകും,എന്നാണ് ട്രംപ് പറയുന്നത് .
അപ്പീല്‍ കോടതിയുടെ വിധി ഒക്ടോബർ 14-ന് പ്രാബല്യത്തില്‍ വരും. അതിനുമുമ്ബ് സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടാനാണ് ട്രംപിന്റെ ശ്രമം. എന്നിരുന്നാലും, സുപ്രീം കോടതി ഈ കേസ് പരിഗണിക്കുമോ എന്നത് വ്യക്തമല്ല. ട്രംപിന്റെ ഈ നടപടിക്ക് പിന്നില്‍, സബ്സിഡിയുള്ള സാധനങ്ങള്‍ ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാനുള്ള ലക്ഷ്യമുണ്ട്. ഇതിനായി വാണിജ്യ, വ്യവസായ മന്ത്രാലയം കുവൈറ്റ് ഓയില്‍ ടാങ്കർ കമ്ബനിയുമായി ചേർന്ന് പരിശോധനകള്‍ വിപുലീകരിക്കാനും നിയമങ്ങള്‍ കർശനമാക്കാനും ഒരുങ്ങുകയാണ്. പുതിയ നിയമമനുസരിച്ച്, വാണിജ്യ ആവശ്യങ്ങള്‍ക്കും ഗാർഹിക ആവശ്യങ്ങള്‍ക്കുമുള്ള ഗ്യാസ് സിലിണ്ടറുകള്‍ വേർതിരിക്കും.
അതിനിടെ ഇന്ത്യക്കെതിരായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ പരോക്ഷ വിമർശന ഉന്നയിച്ചിരിക്കുകയാണ് വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ . മാറിക്കൊണ്ടിരിക്കുന്ന ആഗോള ക്രമം രാജ്യങ്ങളെ അവരുടെ തന്ത്രങ്ങളെയും പങ്കാളിത്തങ്ങളെയും കുറിച്ച് പുനർവിചിന്തനം നടത്താൻ നിർബന്ധിതരാക്കുന്നുവെന്ന് എസ് ജയശങ്കർ പറഞ്ഞു. യുഎസ്-ഇന്ത്യ ബന്ധത്തിലെ വിള്ളല്‍ തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമാവുന്നതെന്ന് വ്യക്തമാണ്.
ആഗോള ഭൂപ്രകൃതിയില്‍ ഗണ്യമായതും ദൂരവ്യാപകവുമായ മാറ്റങ്ങളും ആഗോള സാമ്ബത്തിക ഭൂപ്രകൃതിയില്‍ വളരെയധികം ചാഞ്ചാട്ടങ്ങളുമുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് നിരവധി രാജ്യങ്ങളുമായി പ്രധാനപ്പെട്ട തന്ത്രപരമായ ബന്ധങ്ങളുണ്ടെന്നും, ആഗോള രാഷ്ട്രീയത്തിന്റെയോ ആഗോള തന്ത്രത്തിന്റെയോ സ്വഭാവത്തിലാണ് ഈ ബന്ധങ്ങള്‍ നിലനിർത്തേണ്ടതെന്നും ജയശങ്കർ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
ജർമ്മൻ മന്ത്രിയുമായി നടത്തിയ നിർണായക ചർച്ചകള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇന്ന് ഞങ്ങളുടെ സംഭാഷണം പ്രധാനമായും ഉഭയകക്ഷി വിഷയങ്ങള്‍ക്കായിരുന്നു… യൂറോപ്യൻ യൂണിയനുമായുള്ള എഫ്ടിഎ ചർച്ചകള്‍ക്ക് ജർമ്മനിയും പൂർണ്ണ പിന്തുണ നല്‍കുമെന്ന് തനിക്ക് ഉറപ്പുനല്‍കി. ലോകത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.’എന്നാണ് ജയശങ്കർ പറയുന്നത് .
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ജർമ്മനിയുടെ സഹായം ഉറപ്പാണെന്ന് ജയശങ്കറിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ട ബന്ധമാണ് എന്നും അത് വേഗത്തില്‍ വളർന്നു കൊണ്ടിരിക്കുകയാണെന്നും അനിശ്ചിതത്വങ്ങളുടെ ഈ സമയത്ത് യഥാർത്ഥത്തില്‍ അതിന് വലിയ മൂല്യമുണ്ടെന്നും ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും നിർണായക കാര്യം യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ ഉണ്ടായിരിക്കുന്ന തിരിച്ചടി ഇല്ലാതാക്കാൻ ഇന്ത്യയ്ക്ക് പുതിയ വിപണികളും സാധ്യതകളും തുറന്നുവരുന്നു എന്നതാണ്. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം ഏകദേശം 50 ബില്യണ്‍ യൂറോയായിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു, ജർമ്മൻ വിദേശകാര്യ മന്ത്രി തന്റെ ഒരു അഭിമുഖത്തില്‍, ഈ വ്യാപാരം ഇരട്ടിയാക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.
അതേസമയം 190 ബില്യണ്‍ ഡോളറിന്റെ വാർഷിക ചരക്ക് വ്യാപാരം വർധിപ്പിക്കുന്നതിനായി ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരു സ്വതന്ത്ര വ്യാപാര കരാറിനായി ചർച്ചകള്‍ നടത്തിവരികയാണ്. ഇറക്കുമതി നികുതി, പരിസ്ഥിതി നിയമങ്ങള്‍, തൊഴില്‍ മാനദണ്ഡങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം നിലവില്‍ ബ്രസ്സല്‍സില്‍ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകള്‍ ഇഴയുകയാണ്. അതിനിടെയാണ് ജർമ്മനിയുടെ പിന്തുണ ഇന്ത്യ നേടിയെടുക്കുന്നത്