മഞ്ജു വാര്യരെ അപമാനിച്ചെന്ന കേസ്; സനല്‍ കുമാറിന് ജാമ്യം
നടി മഞ്ജു വാര്യരെ അപമാനിച്ച കേസില്‍ പ്രതിയായ സനല്‍ കുമാര്‍ ശശിധരന് ജാമ്യം അനുവദിച്ചു. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്
സനല്‍ കുമാറിന് ജാമ്യം അനുവദിച്ചത്. നടിയെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചെന്ന
പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എളമക്കര പോലീസ് കേസ്
രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപെടുത്തിയിരുന്നു. രണ്ടുപേരുടെ ആള് ജാമ്യത്തിലാണ്
സനലിന് ജാമ്യം അുവദിച്ചത്. ഫോറന്‍സിക് പരിശോധനക്കായി സനൽ കുമാർ ശശിധരന്റെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
ഭീഷണിപെടുത്തല്‍, ഐ ടി ആക്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
പാറശ്ശാലയിലെ സഹോദരിയുടെ കൂടെ താമസിച്ചു വരികയായിരുന്നു സനല്‍.
ഉദ്യോഗസ്ഥര്‍ പാറശ്ശാലയിലെത്തി വളരെ നാടകീയമായാണ് സനലിനെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ലൈവിലെത്തിയ സനല്‍ അയാളുടെ ജീവന് അപകടത്തിലാണെന്നും
പോലീസ് പ്രൊട്ടക്ഷന്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു
Content highlight; Manju Warrier’s insult case, Sanal Kumar released on bail