നമ്പര്‍ 18 ഹോട്ടലില്‍ മിന്നല്‍ പരിശോധനയുമായി എക്സൈസ്
റോയ് വയലാറ്റിന്റെ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കെത്തിയ രണ്ട് യുവാക്കളെ റോയ് വയലാറ്റും ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ റോയ് വയലാറ്റിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അകാരണമായി തങ്ങളെ ഡിജെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഹോട്ടല്‍ ഉടമയും കൂട്ടരും തല്ലിചതച്ചെന്നും മര്‍ദ്ദനമേറ്റ യുവാക്കളിലൊരാള്‍ സാര്‍ക്ക് ലൈവിനോട് പറഞ്ഞു. എട്ട് മണിയോടെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിയ യുവാക്കള്‍ പണം നല്കി ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ചെന്നു. ഹോട്ടലിനുള്ളില്‍ റോയ് വയലാറ്റും രണ്ടു യുവതികളും ‘മൂക്കിലെന്തോ വലിച്ചു കേറ്റുന്നത്’ കണ്ടതായി യുവാക്കള്‍ പറയുന്നു. ഇതു നോക്കി നിന്ന യുവാക്കളുടെ അടുത്ത് റോയ് വയലാറ്റും സംഘവും കയര്‍ക്കുകയും ഹോട്ടലില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ആയിരുന്നു എന്ന് യുവാവ് പ്രതികരിച്ചു. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നല്കിയ പണം തിരികെ നല്‍കാതെ പോകില്ലെന്ന് പറഞ്ഞ യുവാക്കളെ റോയിയും കൂട്ടരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നും യുവാവ് സാര്‍ക്ക് ലൈവിനോട് പറഞ്ഞു.
സംഭവത്തില്‍ റോയി വയലാറ്റ് അടക്കം നാല് പ്രതികള്‍ അറസ്റ്റിലായിരുന്നു. ആറ് പേര് ഒളിവിലാണ്. ഇതിനു പുറമെ ആണ് നമ്പര്‍ 18 ഹോട്ടലിലെ എക്സൈസിന്റെ പരിശോധന.
Content Highlight: Excise inspection at No. 18 Hotel.