കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ ഇന്ത്യന്‍ പര്വതാരോഹകന് മരിച്ചു
നേപ്പാളിലെ കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ ഇന്ത്യന്‍ പര്വതാരോഹകന് നാരായണന് അയ്യര്‍ (52) മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കാഞ്ചന്‍ജംഗ പര്‍വതത്തിന് സമീപം 8,200 മീറ്റര്‍ ഉയരത്തില്‍ വച്ചാണ് മരണം സംഭവിച്ചത്.
മഹാരാഷ്ട്ര സ്വദേശിയായ നാരായൺ അയ്യർക്ക് മല കയറുന്നതിനിടെ ശാരീരീക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായി. കൂടെയുണ്ടായിരുന്നവർ തിരിച്ചിറങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തയ്യാറായില്ല. മരണം സ്ഥിരീകരിച്ച ശേഷം കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. മൃതദേഹം വിട്ടു കിട്ടാന്‍
ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടെയുണ്ടായിരുന്നവർ അറിയിച്ചു.
മലകയറാൻ കൂടെയുണ്ടായിരുന്ന മറ്റുള്ളവരേക്കാൾ പതിയെയാണ് നാരായണ അയ്യർ മലകയറിയിരുന്നത്. രണ്ട് ഗൈഡുകൾ അദ്ദേഹത്തെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നുവെന്നും സഹയാത്രികനായ വിവേക് കാർക്കി പറയുന്നു.
ഹിമാലയന്‍ സ്പ്രിംഗ് ക്ലൈംബിംഗ് സീസണിലെ മൂന്നാമത്തെ മരണമാണ് നാരായണന് അയ്യരുടേതെന്ന് സംഘാടകര്‍ പറഞ്ഞു. 2019-ല്‍ കോവിഡ് വ്യാപന സമയത്ത് സഞ്ചാരികളെ കടത്തിവിടാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഈ വര്‍ഷമാണ് വീണ്ടും കൊടുമുടികള്‍ സഞ്ചാരികള്‍ക്കായി തുറന്നത്.
Content highlight- Indian Climber Narayana Iyyer Dies While Climbing Mt. Kanchenjunga