സഞ്ജുവിനെ ടീമിൽ വേണ്ട, പകരം ജിതേഷ് ശർമ്മ മതി; പതിവ് തെറ്റാതെ വിദ്വേഷ പരാമർശവുമായി ശ്രീകാന്ത് അണ്ണൻ എത്തി

നിലവിലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഒരിക്കല്‍ക്കൂടി തന്റെ അതൃപ്തി തുറന്ന് പറയുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണറും സെലക്ടറും, സർവ്വോപരി തമിഴ്നാടിന്റെ കളിക്കാരനുമായിരുന്ന കെ ശ്രീകാന്ത്.
പാകിസ്താനുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തിലെ ഇലവനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ എല്ലായ്പ്പോഴും വിമര്‍ശിക്കാറുള്ള ശ്രീകാന്ത് സാർ ഇത്തവണയും അത് തെറ്റിച്ചില്ല.
പാകിസ്താനുമായുള്ള മല്‍സരത്തില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. അഞ്ചാം നമ്പറിലായിരിക്കും അദ്ദേഹം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഈ പൊസിഷന്‍ സഞ്ജുവിനു നല്‍കാതെ, പകരം ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയെ ഈ റോളില്‍ പരീക്ഷിക്കുകയായിരുന്നു.
അതിനു കാരണമായി ശ്രീകാന്ത് പറയുന്നത് സഞ്ജുവിന് ഫിനിഷിങിനു കഴിവില്ല എന്നാണ്. സഞ്ജു സാംസണിനു ഫിനിഷിങില്‍ കഴിവില്ലാത്തത് കൊണ്ട്, ഇനിയും അയാളെ വെച്ച് പരീക്ഷണം നടത്താതെ ജിതേഷ് ശര്‍മയെ ടീമിൽ എടുക്കണമെന്നാണ് കെ ശ്രീകാന്ത് ആവശ്യപ്പെടുന്നത്.
സഞ്ജു സാംസണിനേക്കാള്‍ 100 ശതമാനം മെച്ചപ്പെട്ട ഫിനിഷറാണ് ജിതേഷ് ശർമ്മ. സഞ്ജുവിനോടു എനിക്കു സഹതാപമുണ്ട്. കാരണം അവന് മുന്‍നിര ബാറ്ററാണ്. സഞ്ജു ഗംഭീര കളിക്കരന്‍ തന്നെയാണ്. പക്ഷെ അവനു മുന്‍നിരയിലാണ് കളിക്കാന്‍ സാധിക്കുക.
ടോപ്പ്് ത്രീയില്‍ ബാറ്റ് ചെയ്താല്‍ എതിര് ടീം ബൗളിങ് നിരയെ തകര്‍ത്തു വിടാനുള്ള ശേഷിയുണ്ട്. പക്ഷെ നേരെ ലോവര്‍ ഓര്‍ഡറില്‍ പോയി ഇതേ രീതിയില്‍ കളിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവനു അതു സാധിക്കില്ലെന്നും ശ്രീകാന്ത് പറയുന്നു.
സഞ്ജു സാംസണിനു ഈ ഏഷ്യാ കപ്പില്‍ ബാറ്റ് ചെയ്യാനുള്ള അവസരം അധികം ലഭിക്കില്ല. അവനെ അവര്‍ ടീമില്‍ വെറുതെ ഉള്പ്പെുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതിന്റെ ആവശ്യമില്ല, സഞ്ജുവിനു പകരം ഫിനിഷര്‍ റോളില്‍ ജിതേഷ് ശര്‍മയെ മാത്രമേ ഇന്ത്യ കളിപ്പിക്കാന്‍ പാടുള്ളൂ. ആറാം നമ്പറില്‍ അവനാണ് കൂടുതല്‍ മെച്ചപ്പെട്ട ബാറ്റര്‍.
ഇനി ആറാമനായി സഞ്ജുവോ, ഹാര്‍ദിക് പാണ്ഡ്യയോ കൂടുതല്‍ മെച്ചപ്പെട്ട ബാറ്റര്‍ എന്ന് നോക്കിയാലും, അത് തീര്‍ച്ചയായും ഹാര്‍ദിക് തന്നെയാണ് ഈ പൊസിഷനിലെ മകച്ച താരം. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളിലും സഞ്ജുവിനു ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കാന്‍ പോവുന്നില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പിനു മുമ്പുള്ള മൂന്ന ടി20 സീരീസിലും അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണറായിട്ടാണ് സഞ്ജു കളിച്ചിരുന്നത്. ഈ ഓപ്പണിങ് കൂട്ടുകെട്ട് വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി 12 ടി20കളിലാണ് സഞ്ജു ഓപ്പണറായി ഇറങ്ങിയത്.
ഇവയില്‍ നിന്നും 38 ശരാശരിയില്‍ 183.70 എന്ന ഗംഭീര പ്പന് സ്ട്രൈക്ക് റേറ്റില്‍ സ്കോര്‍ ചെയ്യാനും സഞ്ജുവിന് കഴിഞ്ഞിരുന്നു. മൂന്നു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. സൗത്താഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു സെഞ്ച്വറികളടിച്ച സഞ്ജു അതിനു തൊട്ടുമുമ്പ് ബംഗ്ലാദേശിനെതിരേ ആദ്യ സെഞ്ച്വറിയും അടിച്ചിരുന്നു.
പാകിസ്താനുമായുള്ള മത്സരത്തിൽ ശ്രീകാന്ത് സാർ പറയുന്ന ഫിനിഷറുടെ റോൾ എന്താണെന്ന് മനസ്സിലാകുന്നില്ല. വളരെ കുറഞ്ഞ സ്ട്രൈക്ക് റേറ്റ് വേണ്ട ആ അവസരത്തിൽ സഞ്ജുവിനെപോലെ ഒരു വമ്പൻ അടിക്കാരനെ അയക്കേണ്ട കാര്യവുമില്ല. ഒരു ലെഫ്റ് റൈറ്റ് കോമ്പിനേഷൻ എന്ന നിലയിൽ കൂടിയാവും ശിവം ദുബായെ അയച്ചത്.
പിന്നെ മുൻനിര ബാറ്ററായ സഞ്ജുവിനോട് ഇദ്ദേഹത്തിന് സഹതാപം ആണെന്നും പറയുന്നു. അതും എന്തിനാണെന്ന് മനസിലാകുന്നില്ല. ഇന്ത്യൻ ക്യാപ്റ്റനോ കോച്ചിനോ ഇല്ലാത്ത വിഷമം ഇയാൾക്കെന്തിനാണ്?? ഓപ്പണർ അല്ലെങ്കിൽ, മൂനാം നമ്പറിൽ കളിക്കുന്ന സഞ്ജു ഫിനിഷർ ആയി മാറേണ്ട ആവശ്യവും തല്ക്കാലം ഇല്ല.
നല്ലൊരു ഇന്നിംഗ്സ് കെട്ടിപ്പടുക്കുക എന്നതാണ് സഞ്ജുവിന് കിട്ടുന്ന ചുമതല. അത് അദ്ദേഹം ചെയ്യുന്നുണ്ട്. അല്ലെങ്കിൽ ക്രിക്കറ്റിൽ ഗോഡ്ഫാദർ ഇല്ലാത്ത സഞ്ജുവിനെ വീണ്ടും ഇന്ത്യൻ ടീമിൽ എടുക്കുമായിരുന്നില്ല.
ശ്രീകാന്ത് സാറിന് എന്തോ ഒരു സങ്കടമോ വെറുപ്പോ വിദ്വേഷമോ ഒക്കെയാണ് സഞ്ജുവിനോടുളത്. ഇയാൾക്ക് മാത്രമല്ല, ഇയാളുടെ കൂടെ ഓപ്പണർ ആയിരുന്ന പഴയ ടെസ്റ്റ് കളിക്കാരൻ ഗവാസ്കറിനും ഇതേ അഭിപ്രായമാണ്. ശ്രീകാന്ത് ജിതേഷ് ശർമ്മയെ പ്രമോട്ട് ചെയ്യുമ്പോൾ, ഗാവസ്കർ ഋഷഭ് പന്തിനെയാണ് എല്ലായ്പ്പോലും സഞ്ജുവിനെ താഴ്ത്തിക്കെട്ടാൻ എടുത്ത് പറയുന്നത്.
പഴയ കളിക്കാരോട് എല്ലാവര്ക്കും ബഹുമാനമുണ്ട്. നിങ്ങളൊക്കെ ചേർന്നാണ് ഇന്നത്തെ നിലയിലേക്ക് ഇന്ത്യൻ ക്രിക്കറ്റിനെ എത്തിച്ചത് എന്നും സമ്മതിക്കുന്നു. എന്ന് കരുതി എല്ലാത്തിലും കേറി അഭിപ്രായം പറഞ്ഞ് ആളാവാൻ നോക്കുന്നത് ശരിയല്ല. പ്രത്യേകിച്ചും നിങ്ങൾക്ക് സഞ്ജുവിനെ കാണുമ്പൊൾ മാത്രമുള്ള ഈ ചൊറിച്ചിൽ ഒട്ടും ശരിയുമല്ല. ഇതൊക്കെ തീരുമാനിക്കാൻ ഇവിടെ സെലക്ടർമാരുണ്ട്, ക്രിക്കറ്റ് ബോർഡുണ്ട്. എല്ലാകാര്യത്തിലും പെൻഷൻ പറ്റിയവർ അഭിപ്രായം പറയേണ്ട കാര്യവുമില്ല.