‘ഒത്തുതീര്‍പ്പിന് ശേഷം വിളിച്ചുവരുത്തിയിട്ടില്ല’; അനിലിനെ ഭീഷണിപ്പെടുത്തിയെന്ന വാദം തള്ളി പൊലീസ്

ജീവനൊടുക്കിയ കൗണ്‍സിലര്‍ തിരുമല അനിലിനെ പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന ബിജെപിയുടെ ആരോപണം തള്ളി പൊലീസ്. അനില്‍ അധ്യക്ഷനായ വലിയശാല സഹകരണ സംഘത്തില്‍ നിക്ഷേപകന്റെ ബന്ധു എത്തി ബഹളമുണ്ടാക്കിയ സംഭവം പണം കൊടുക്കാമെന്ന ധാരണയില്‍ ഒത്തുതീര്‍പ്പാക്കിയാണ് പിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്. അയാളുമായി സംസാരിച്ച് അനില്‍ ഒത്തുതീര്‍പ്പിലെത്തി. നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്. അതിനുശേഷം ഒരിക്കല്‍പ്പോലും അനിലിനെ വിളിച്ചുവരുത്തിയിട്ടില്ല. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു മാസം മുന്‍പാണ് ഈ സംഭവം നടന്നത്’ എന്നും തമ്പാനൂര്‍ പൊലീസ് പറഞ്ഞു.