‘ലാലേട്ടനുമായി അടുത്ത സിനിമ ചർച്ചയിലുണ്ട്’; മറുപടിയുമായി തരുൺ മൂർത്തി

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാലിന് ലഭിച്ചതിന് പിന്നാലെ വൈറലായി തരുൺ മൂർത്തിയുടെ വാക്കുകൾ. വളരെ അൺപ്രെഡിക്റ്റബിൾ ആയ അഭിനേതാവാണ് മോഹൻലാൽ എന്നും തുടരുമിനേക്കാൾ വലിയ വിജയം മോഹൻലാൽ ഉണ്ടാക്കുമെന്നും തരുൺ പറഞ്ഞു. തുടരും രണ്ടാം ഭാഗത്തിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
തുടരുമിനേക്കാൾ വലിയ വിജയം മോഹൻലാൽ ഉണ്ടാക്കും, മാത്രമല്ല അത്തരം വിജയങ്ങൾ ഇൻഡസ്ട്രിയിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. മോഹൻലാലുമായി കൂടുമ്പോൾ അദ്ദേഹത്തിന്റെ ആ ഓറ നമ്മളിലേക്ക് പകരുന്നതാണ്. ഷൂട്ട് ചെയ്യുമ്പോൾ ലാൽ സാർ അൺപ്രെഡിക്റ്റബിൾ ആണ് അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് നമുക്ക് പറയാൻ പറ്റില്ല. അത്തരം ഒരുപാട് അനുഭവങ്ങള്‍ തുടരും സിനിമയിലുണ്ട്. ഒരു സംവിധായകൻ വിചാരിക്കുന്നതിനേക്കാൾ 10 ഇരട്ടി മികച്ചതായി ഔട്ട്പുട്ട് വരുമ്പോൾ അത് നിസാരകാര്യമല്ല. മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ’, എന്നായിരുന്നു തരുൺ മൂർത്തിയുടെ വാക്കുകൾ.