വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാനാവില്ല

വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്ത്. വിദേശ ലീഗുകളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് നൽകിയ NOC റദ്ദാക്കി. കാരണം വ്യക്തമാക്കാതെയാണ് ഈ നടപടി. ഇതോടെ ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് ബിഗ് ബാഷ് അടക്കമുള്ള ലീഗുകളിൽ പങ്കെടുക്കാനാവില്ല. 2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.
അന്താരാഷ്ട്ര ലീഗുകളിൽ നിന്ന് കളിക്കാരെ പിന്തിരിപ്പിക്കാനും പകരം ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകാനും നിർദ്ദേശിച്ചുകൊണ്ട് പിസിബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സയ്യിദ് സമീർ അഹമ്മദ് വിജ്ഞാപനം പുറപ്പെടുവിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ എൻഒസി ലഭിച്ച ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാൻ, ഫഹീം അഷ്റഫ് എന്നിവരെയാണ് ഇത് നേരിട്ട് ബാധിക്കുക.ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയോട് പാകിസ്ഥാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.