ജനശതാബ്ദിക്ക് ചങ്ങനാശേരിയില് സ്റ്റോപ്പ് അനുവദിച്ചു
Posted On October 3, 2025
0
120 Views
ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില് സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂര് – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിനാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി കൊടിക്കുന്നില് സുരേഷ് അറിയിച്ചു.
ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാര്ത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയില് എത്തിയിരുന്ന നൂറുകണക്കിന് മലബാറില് നിന്നുള്ള യാത്രക്കാര്ക്ക് നേരിട്ട് ചങ്ങനാശ്ശേരിയില് എത്തി അതേ ദിവസം തന്നെ മടങ്ങുവാന് ആകുമെന്നും എംപി ഫെയ്സ്ബുക്കില് കുറിച്ചു.












