ഡാര്‍ജിലിങ്ങില്‍ കനത്ത മഴയും മണ്ണിടിച്ചിലും; വന്‍ നാശം, 17 മരണം

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് 17 പേര് മരിച്ചു. ഉരുള്‍ പൊട്ടലില്‍ നിരവധി റോഡുകള്‍ തകര്‍ന്നു. സര്‍സാലി, ജാസ്ബിര്‍ഗാവ്, മിരിക് ബസ്തി, ധാര്‍ ഗാവ് (മേച്ചി), മിരിക് മേഖലകളില്‍ കനത്ത നാശമാണുണ്ടായത്. മിരിക്കിനെയും കുര്‍സിയോങ്ങിനെയും ബന്ധിപ്പിക്കുന്ന ദുഡിയ ഇരുമ്പ് പാലവും തകര്‍ന്നു.
ധാര്‍ ഗാവോണില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലായി. ഇവിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നാല് പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി. ദുഡിയ ഇരുമ്പ് പാലം തകര്‍ന്നതോടെ, അവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതും ദുഷ്കരമായി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലേക്കുള്ള ഗതാഗതവും താറുമാറായി.