‘ഓപ്പണ്‍ എയര്‍ അത്താഴവിരുന്ന്’; ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കാന്‍ ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരിശീലകന് ഗൗതം ഗംഭീര്‍ അത്താഴവിരുന്നൊരുക്കും . ഒക്ടോബര്‍ 10ന് ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാത്രി ടീമംഗങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും ഗംഭീര്‍, തന്റെ വസതിയില്‍ അത്താഴവിരുന്നിനു ക്ഷണിച്ചത്.
ഗംഭീറിന്റെ വസതിയിലെ ഗാര്‍ഡനിൽ ‘ഓപ്പണ്‍ എയര്‍ അത്താഴവിരുന്ന്’ ഒരുക്കാനാണ് ഗംഭീറിന്റെ പദ്ധതി. ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഡല്‍ഹിയില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അങ്ങനെവന്നാല്‍ അത്താഴവിരുന്ന് റദ്ദാക്കിയേക്കുമെന്നും ഗംഭീറുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായിട്ടുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ പരിപാടി റദ്ദാക്കിയേക്കുമെന്നും വിവരമുണ്ട്.