ഉച്ചയോടെ ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു; സ്വര്‍ണവില 93,000ന് മുകളില്‍
Posted On October 14, 2025
0
7 Views

രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില രാവിലെ പവന് 2400 രൂപയാണ് വര്‍ധിച്ചത്. ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ച സ്വര്‍ണവില ഉച്ചയോടെ 1200 രൂപ കുറഞ്ഞു.
94,360 രൂപയില്‍ നിന്ന് 93,160 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. കൂടിയതിന്റെ പകുതിയായാണ് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 150 രൂപയാണ് കുറഞ്ഞത്. 11,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.