ക്വിക്ക് റിയാക്ഷന് ഫീച്ചര്‍’; ഏറ്റവും പുതിയ അപ്ഡേഷനുമായി വാട്സ് ആപ്പ്
പ്രമുഖ മെസേജിങ് പ്ലാറ്റ് ഫോമായ വാട്സ് ആപ്പില്‍ ക്വിക്ക് റിയാക്ഷന് പുറത്തിറക്കി. ഫേസ് ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ ബര്‍ഗ് തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഇമോജികള്‍ പ്രത്യക്ഷപെടുന്ന അപ്ഡേഷനാണ് ക്വിക്ക് റിയാക്ഷന് ഫീച്ചര്‍.
മെസേജ് അയക്കുമ്പോള്‍ അതില്‍ ലോങ്ങ് പ്രസ് ചെയ്യുമ്പോള്‍ മുകളിലായി ഇമോജികള്‍ പ്രത്യക്ഷമാകുന്ന വിധത്തിലാണ് കമ്പനി ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേഷനുകളില്‍ ലൈക്ക്, ലവ്, ലാഫ്, ആശ്ചര്യം, സങ്കടം, നന്ദി എന്നിങ്ങനെ ആറ് പ്രതികരണങ്ങള്‍ ലഭ്യമാകും. പിന്നീടുള്ള അപ്ഡേഷനുകളില്‍ കൂടുതല്‍ ഇമോജികള്‍ ലഭിക്കും.
മറ്റ് ഇന്‍സ്റ്റന്റ് പ്ലാറ്റ്ഫോമുകളില്‍ ആദ്യമേ ഉണ്ടായിരുന്ന ഫീച്ചറാണ് ഇമോജി റിയാക്ഷന്. വാട്സ് ആപ്പില്‍ ഈ ഫീച്ചര്‍ വരുമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലുംയാഥാര്ഥ്യമാകുന്നത് ഇപ്പോഴാണ്.