പാകിസ്ഥാനെ ആക്രമിക്കാൻ താലിബാനെ ഏർപ്പാടാക്കിയത് ഇന്ത്യയെന്ന് ഖ്വാജ ആസിഫ്; പാകിസ്താന് സൈനികരുടെ പാന്റുകളും തോക്കുകളുമായി അഫ്ഗാന് തെരുവില്‍ താലിബാന് സൈന്യം

കഴിഞ്ഞ കുറച്ച് ദിവസമായി സംഘര്‍ഷഭരിതമായ അഫ്ഗാനിസ്താന്-പാകിസ്താന് അതിര്‍ത്തിയില്‍ നിലവില്‍ താൽക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും സംഘർഷത്തിന് കുറവൊന്നുമില്ല. സാമാന്യ ബോധവും വിവരവുമൊക്കെ ഇത്തിരി കുറവായ ആളുകളാണ് ഇരു പക്ഷത്തും ഉള്ളത് എന്ന കാരണം കൊണ്ട് തന്നെ വെടി നിർത്തൽ ഒക്കെ അവർക്ക് ഒരു വിഷയമല്ല.
ബുധനാഴ്ച കാബൂളിലും കാണ്ഡഹാറിലും പാകിസ്താന് നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 15 സാധാരണക്കാരായ അഫ്ഗാനികള്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സ്പിന്‍-ബോള്‍ഡാക്കില്‍ പാകിസ്താന്റെ അതിര്‍ത്തി പോസ്റ്റുകള്‍ താലിബാന് പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഈ ആക്രമണം. തങ്ങളുടെ പോസ്റ്റുകള്‍ ഉപേക്ഷിച്ചുപോയ പാകിസ്താന് സൈനികരുടെ പാന്റുകളുമായി പിന്നീട് അഫ്ഗാന് തെരുവില്‍ താലിബാന് സൈന്യവും പ്രവർത്തകരും പരേഡ് നടത്തുകയും ചെയ്തു.
അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത പാന്റുകളും ആയുധങ്ങളും താലിബാന് പോരാളികള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ബിബിസിയുടെ അഫ്ഗാന് മാധ്യമ പ്രവര്‍ത്തകനായ ദാവൂദ് ജുന്‍ബിഷ് എക്സില്‍ പങ്കു വെച്ചിരുന്നു.
ഇപ്പോൾ 48 മണിക്കൂര്‍ സമയത്തേക്കാണ് വെടിനിര്‍ത്തല്‍ ഉള്ളത്. ഇതിന് ശേഷം വെടിനിര്‍ത്തൽ തുടരാന്‍ സാധ്യതയില്ലെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് പറഞ്ഞു. ഇന്ത്യക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിക്കുകയും ചെയ്തു. താലിബാന് ഇന്ത്യയ്ക്ക് വേണ്ടി നിഴല്‍ യുദ്ധം നടത്തുന്ന സേനയായി മാറിയെന്നാണ് ഖവാജയുടെ ആരോപണം.
അഫ്ഗാന് താലിബാന് ഇന്ത്യക്ക് വേണ്ടി ‘നിഴല്‍ യുദ്ധം നടത്തുകയാണെന്നും’ അവര്‍ ന്യൂഡല്‍ഹിയുടെ ഒരു ‘ചട്ടുകമായി’ മാറിയെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു. ‘ഈ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്, കാരണം അഫ്ഗാന് താലിബാനെ സ്പോണ്സര് ചെയ്യുന്നത് ഡല്‍ഹിയാണ്’ എന്നാണ് ഇയാൾ പാകിസ്ഥാൻ മാധ്യമങ്ങളോട് പറഞ്ഞത്.
അഫ്ഗാൻ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങൾ അഫ്ഗാനിസ്ഥാനിൽ വെച്ചല്ല, മറിച്ച് ഇന്ത്യയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി അടുത്തിടെ നടത്തിയ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശന വേളയിൽ “പദ്ധതികൾ” ആസൂത്രണം ചെയ്തു എന്നും ആസിഫ് ആരോപിച്ചു.
മുത്തഖിയുടെ ഇന്ത്യ സന്ദർശനം ഔദ്യോഗികമായി വ്യാപാര, ഉഭയകക്ഷി ബന്ധങ്ങളെ കേന്ദ്രീകരിച്ചായിരുന്നെങ്കിലും, അതിന് മറ്റ് ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച കാബൂളിൽ ഒരു ടിടിപി നേതാവിനെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്നാണ് അടുത്തിടെയുണ്ടായ ആക്രമണ പരമ്പര. വ്യോമാക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. തുടർന്ന് 2,640 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്യൂറണ്ട് ലൈനിലെ പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾ ലക്ഷ്യമിട്ട് താലിബാൻ തിരിച്ചടി നൽകുകയായിരുന്നു.
അഫ്ഗാനിസ്താന് തങ്ങളുടെ പ്രദേശത്ത് ഭീകരാക്രമണം നടത്തുന്നവരെ പിന്തുണയ്ക്കുന്നു എന്നതാണ് പാകിസ്താന്റെ ആരോപണം. താലിബാന് അധികാരം പിടിച്ചെടുത്ത 2021 മുതല്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചതായും പാകിസ്താൻ പറയുന്നു. എന്നാൽ പാകിസ്താന്റെ ഇത്തരം ആരോപണങ്ങൾ എല്ലാം താലിബാൻ തള്ളിക്കളഞ്ഞു.
തീവ്രവാദികൾ ഒരാൾ പോലും ഇപ്പോൾ അഫ്ഗാനിൽ ഇല്ലെന്നും, പകരം അവരൊക്കെ ഇപ്പോൾ പാകിസ്താനിലാണ് ഉള്ളതെന്നും താലിബാൻ വക്താക്കൾ പറയുന്നു. എല്ലാ വിധ സഹായങ്ങളും നൽകി തീവ്രവാദികളെ വളർത്തുന്നത് പാകിസ്ഥാൻ ഭരണകൂടവും സൈനിക മേധാവികളും ആണെന്നും താലിബാൻ കുറ്റപ്പെടുത്തി.