കോടതിയലക്ഷ്യ കേസ് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും
കോടതിലക്ഷ്യത്തിന് ആന്ധ്രയില്‍ സെപ്ഷ്യല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട മൂന്ന് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചു. ആന്ധ്ര ഹൈക്കോടതിയുടേതാണ് വിധി. ഒരു മാസം തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയുമാണ് വിധിച്ചത്. കോടതിയുടെ ഉത്തരവുകള്‍ ലംഘിക്കുകയും ഉത്തരവുകള്‍ കൃത്യമായി നടപ്പിലാക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി.
സ്പെഷ്യല്‍ ചീഫ് സെക്രട്ടറി പൂനം മാലെ കൊണ്ടയ്യ, സ്പെഷല്‍ കമ്മീഷണര്‍ എച്ച് അരുണ്‍ കുമാര്‍ അന്നത്തെ കലക്ടര്‍ ആയിരുന്ന ജി വീരപാണ്ഡ്യന് എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ജസ്റ്റിസ് ബി ദേവാനന്ദാണ് ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ പരിശോധിക്കാനും രണ്ടാഴ്ചക്കകം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാനും 2019 ജഡ്ജി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹരജിക്കാരന് കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
Content Highlight – Court case: Imprisonment and fine for IAS officers