ലൈംഗിക പീഡനം നടത്തിയ ജോസ് ഫ്രാങ്ക്ളിനെ ഒളിപ്പിച്ചത് കോൺഗ്രസ്സിലെ ഉന്നത നേതാവോ?? സസ്പെൻഷനിൽ മാത്രം ഒതുക്കി രക്ഷിക്കുന്ന കെപിസിസി നേതൃത്വം

നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വീട്ടമ്മ എഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണമാണ് ആ കുറിപ്പിലുള്ളത്.
’മോനേ ഞാന്‍ മരിക്കുകയാണ് ’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.വായ്പ വാഗ്ദാനം ചെയ്ത് ജോസ് ഫ്രാങ്ക്ളിന് തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചതായും, തുടര്‍ന്നും കടയിലെത്തി ശല്യപ്പെടുത്തിയതായും വീട്ടമ്മയുടെ ക്കുറിപ്പില്‍ പറയുന്നു.
തനിക്ക് ജീവിക്കേണ്ടെന്നും ജോസ് ഫ്രാങ്ക്ളിന് തന്നെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും യുവതി പറയുന്നുണ്ട്. കടം തീര്‍ക്കാന്‍ ലോണ്‍ ശരിയാക്കി തരാമെന്ന് ജോണ്‍ ഫ്രാങ്കാളിന്‍ പറഞ്ഞു. കുറച്ച് ബില്‍ കൊണ്ടുകൊടുക്കാനും തൊഴുക്കല്‍ ഓഫീസില്‍ ഉണ്ടാകുമെന്നും പറഞ്ഞു. ബില്‍ കൊണ്ടുകൊടുക്കാന്‍ പോയപ്പോഴായിരുന്നു ലൈംഗികാതിക്രമമെന്നും യുവതി പറയുന്നു.
ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് വീട്ടമ്മ പറയുന്നത്. മകനും മകള്‍ക്കുമായി രണ്ട് കുറിപ്പുകള്‍ വീട്ടമ്മ എഴുതിയിരുന്നു. ഇതില്‍ മകനെഴുതിയ കുറിപ്പിലാണ് താന്‍ നേരിട്ട അതിക്രമം വീട്ടമ്മ വ്യക്തമായി പറയുന്നത്.
കഴിഞ്ഞ എട്ടാം തീയതിയാണ് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം അപകട മരണമായി കരുതിയ സംഭവം, വഴിമാറിയത് ഇവർ എഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചതോടെയാണ്.
ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്നാണ് പറയുന്നത്. ഞാന്‍ ബില്ല്കൊടുക്കാന്‍ ഓഫീസില്‍ പോയപ്പോൾ എന്റെ കൈ പിടിച്ച് എന്നെ ഇഷ്ടമാണെന്നും കൂടെ നില്‍ക്കണമെന്നും വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിലൊരിക്കല്‍ എവിടെയെങ്കിലും കാണണമെന്നും പറഞ്ഞു.
എന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു, അവന്റെ സ്വകാര്യഭാഗത്തൊക്കെ എന്റെ കൈ പിടിച്ചുവച്ചു, അവന് വിളിക്കുമ്പോള്‍ അതുകൊണ്ടാണ് ഞാന്‍ നിന്നെ കൊണ്ടുപോകാത്തത്. ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്, ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ, എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന് എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല, ഞാന്‍ പോകുന്നു’ എന്നിങ്ങനെ വളരെ ഗുരുതരമായ കാര്യങ്ങളാണ് മകന് വേണ്ടി എഴുതിയ കത്തിൽ വീട്ടമ്മ കൗണ്‍സിലർക്ക് എതിരെ ഉന്നയിക്കുന്നത്.
ജോസ് ഫ്രാങ്ക്ളിന് പലരെയും സമാനമായ രീതിയില്‍ പീഡിപ്പിച്ചതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. വട്ടിപ്പലിശക്ക് പണം നല്കി വീടും വസ്തുക്കളും എഴുതിവാങ്ങുക, തൊഴില്‍ വാഗ്ദാനം നല്കി പണം തട്ടിച്ചെടുക്കുക തുടങ്ങിയ പരാതികളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കേസില്‍ ജോസ് ഫ്രാങ്ക്ളിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ പരാതികളുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.
വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ജോസ് ഫ്രാങ്ക്ളിനെ സസ്പെൻഡ് ചെയ്യുക മാത്രമാണ് കെപിസിസി ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെ ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും, ലൈംഗികാതിക്രമവും ചുമത്തിയിരുന്നു. അതോടെ ഒളിവിൽ പോയ ഫ്രാങ്ക്ളിന് കഴിഞ്ഞ ദിവസം തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി വീട്ടമ്മയുടെ മകനും രംഗത്ത് എത്തിയിട്ടുണ്ട്.
സസ്പെൻഷനിൽ മാത്രമൊതുക്കി, ഇവനെപ്പോലുള്ളവരെ ഇനിയും ചുമന്ന് കൊണ്ട് നടക്കുന്ന കോൺഗ്രസിന്റെ ഗതി, അധോഗതി തന്നെയാണെന്നതിൽ ഒരു സംശയവും വേണ്ട. ഒരു പ്രധാന നേതാവും ഇയാൾക്കെതിരെ പ്രതികരിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.