മുഹൂർത്ത വ്യാപാരം ഇന്ന്, ഓഹരി വിപണി ഒരു മണിക്കൂർ തുറക്കും

ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇ, എൻഎസ്ഇ, എംസിഎക്സ്, എൻസിഡിഇഎക്സ് എന്നിവയിൽ ഇന്ന് മുഹൂർത്ത വ്യാപാരം നടക്കും. സാധാരണ ദീപാവലി ദിനത്തിൽ വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം നടത്താറുള്ളത്. എന്നാൽ ഇത്തവണ ഇത് വൈകി. ദീപാവലി കഴിഞ്ഞ്, ഇന്ന് ഉച്ചയ്ക്കാണ് മുഹൂർത്ത വ്യാപാരം നടക്കുക. ഇന്ന് ഓഹരി വിപണി അവധിയാണെങ്കിലും ഒരു മണിക്കൂർ വിപണി പ്രവർത്തിക്കും.
ഒക്ടോബർ 21 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 2.45 വരെയാണ് മുഹൂർത്ത വ്യാപാരം നടക്കുക. ഇതിൽ 1.30 മുതൽ 1.45 വരെയുള്ള സമയം പ്രീ-ഓപ്പൺ സെഷനാണ്. അതായത്, സാധാരണ ട്രേഡിങ് 1.45 മുതൽ ആരംഭിച്ച് 2.30ന് അവസാനിക്കും. പൊതുവെ വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം നടക്കാറുള്ളത്. എന്നാൽ ഇത്തവണ ഇത് നേരത്തെയാണ്. തൊട്ടടുത്ത ദിവസം, ഒക്ടോബർ 23 ബലിപ്രതിപാദ പ്രമാണിച്ച് ബുധനാഴ്ച്ചയും ഓഹരി വിപണിക്ക് അവധിയായിരിക്കും